പത്തനംതിട്ട: പരമ്പരാഗത ഇനത്തിൽപെട്ട നാടൻ നെൽവിത്തുകൾ കരയിൽ കൊയ്തെടുക്കുകയാണ് രണ്ട് കർഷകർ. ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പ്രധാന ഭാഗമായ അരിയിൽ അടങ്ങിയ പോഷക സമ്പൂർണത നിലനിർത്താൻ ഇവർ അക്ഷീണം പരിശ്രമിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഔഷധഗുണമുള്ള നെൽവിത്തുകൾ ശേഖരിച്ച് ഒരിടത്ത് വിതക്കുകയാണ് ഇവർ. അജയകുമാർ വെല്ലുഴത്തിൽ, ഉത്തമൻ ആറന്മുള എന്നീ പരമ്പരാഗത കർഷകർ നെല്ലിൽ ചിത്രങ്ങൾ വരച്ച് വ്യത്യസ്തമാക്കി. ആറന്മുളയിലാണ് ഇവരുടെ പരീക്ഷണം. കരഭൂമി ഔഷധസമ്പന്നമാക്കുക എന്ന പ്രധാന ലക്ഷ്യത്തോടുകൂടിയാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഇരുപതോളം ഔഷധ സമ്പന്നമായ നെൽവിത്തുകൾ വിതച്ചത്. പ്രോട്ടീനുകൾ നൽകുന്ന ഇനത്തിൽപെട്ട വിത്തിനങ്ങളാണ് ഇവ. ആയുർവേദ ചികിത്സയുടെ അവിഭാജ്യഘടകമായി ഔഷധഗുണങ്ങളുള്ള പരമ്പരാഗത നെല്ലിനങ്ങളിൽ ചർമം മുതൽ അസ്ഥിവരെ, പേശികളുടെ പ്രവർത്തനം മുതൽ ദഹന ആരോഗ്യംവരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന വിവിധ ഇനത്തിൽപെട്ട നാടൻ ഇനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ആഴ്ചയിൽ ഒരു നന എന്ന സംവിധാനത്തോടുകൂടിയാണ് വേനൽക്കാലത്തെ ഒരു ഗവേഷണ രീതിയിലാണ് കരനെൽ കൃഷി. 90 മുതൽ 145 ദിവസം വരെ വിളവുള്ള വിത്തുകളാണ് വിതച്ചത്. ഒരേ സമയത്തു കൊയ്തെടുക്കാൻ പാകത്തിന് പല വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് വിത്തുകൾ വിതച്ചത്. മാർച്ച് അവസാനവാരത്തോടുകൂടി കൊയ്ത്തുത്സവം നടത്തും. പൂർണമായും ജൈവ കൃഷിയാണ് നെല്ലുകൾ വളരുന്നത്. ഇനിയും തരിശ് ഭൂമികളിൽ നെൽകൃഷി ഇറക്കാൻ തയ്യാറാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.