ഐശ്വര്യത്തിന്‍െറ പാലാഴി

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രം ‘നാടോടിക്കാറ്റി’ല്‍ ദാസനും വിജയനും കഴിയാതെപോയ വിജയം കൈപ്പിടിയിലൊതുക്കി റോബിനും കുടുംബവും ചിരിക്കുന്നു. കഷ്ടപ്പാടുകള്‍ക്കും ദുരിതത്തിനുമിടയില്‍ മോഹന്‍ലാലും ശ്രീനിവാസനും ജീവിതം പച്ചപിടിപ്പിക്കുന്നതിന് സിനിമയില്‍ കണ്ടത്തെിയ പശു പാല്‍ നല്‍കുന്നതില്‍ പിശുക്കുകാണിച്ചത് മലയാളികള്‍ കണ്ടു. ഐശ്വര്യത്തിന്‍െറ സൈറണ്‍ വിളി നിലച്ചതോടെ ഇരുവരും പശു വളര്‍ത്തല്‍ ഉപേക്ഷിച്ച് മറ്റുമാര്‍ഗങ്ങള്‍ തേടിപ്പോയി. എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ ഒരു പശുവുമായി 30 വര്‍ഷം മുമ്പ് ജീവിതം തുടങ്ങിയ റോബിന്‍ ഇപ്പോള്‍ 70 പശുക്കളുടെ ഉടമയായി ജീവിതത്തില്‍ വിജയം കൊയ്യുന്നു.
കുമളി ഒന്നാം മൈലിലെ റോബിന്‍െറ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് ദിനേന 1000 ലിറ്റര്‍ പാലാണ് വിപണിയിലത്തെുന്നത്. പുലര്‍ച്ചെ മൂന്നിന് ഭാര്യ ലൈജുവിനൊപ്പം തൊഴുത്തിലത്തെുന്ന റോബിന്‍ യന്ത്രം ഉപയോഗിച്ചാണ് പാല്‍ കറന്നെടുക്കുന്നത്. ചെന്നൈയില്‍ പഠിക്കുന്ന മകള്‍ പ്രിയ മേരിയും അവധിക്ക് നാട്ടില്‍ വരുമ്പോള്‍ മാതാപിതാക്കള്‍ക്ക് സഹായത്തിനത്തെും.


റോബിന്‍െറ 15ാമത്തെ വയസ്സില്‍ ഒരു പശുവുമായാണ് ക്ഷീരവിപ്ളവത്തിന് തുടക്കം. 30 വര്‍ഷം പിന്നിടുമ്പോള്‍ പശുക്കളുടെ എണ്ണം 70ലത്തെിനില്‍ക്കുന്നു. ഒപ്പം മലബാറി, ജമ്നാപ്യാരി, ബീറ്റല്‍, സിരോഗി ഇനങ്ങളില്‍പെട്ട ആടുകള്‍, അലങ്കാരക്കോഴികള്‍, മുയല്‍, താറാവ്, എമു, പ്രാവ് തുടങ്ങി ലൗ ബേര്‍ഡ്സും ഗിനിപ്പന്നിയും വരെയായി റോബിന്‍െറ കഠിനാധ്വാനം ഫാമിന്‍െറ രൂപത്തില്‍ വികസിച്ചിരിക്കുന്നു. 2010ല്‍ സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടി. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ സംഘടനകള്‍ എന്നിവയുടെ നിരവധി പുരസ്കാരങ്ങള്‍ റോബിനെ തേടിയത്തെി.
നാടിന്‍െറ പാലാഴിയായി തന്‍െറ ഫാം തുടരുമ്പോഴും ഈ രംഗത്തെ വെല്ലുവിളികളും ചെറുതല്ളെന്ന് റോബിന്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് കുളമ്പുരോഗം ബാധിച്ച് കന്നുകാലികളില്‍ മിക്കതും അവശതയിലായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒരുലക്ഷം രൂപവരെ വിലയുള്ള പശുക്കളാണ് റോബിന്‍െറ തൊഴുത്തിലുള്ളത്. എന്നാല്‍, ഇവയെ ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അരലക്ഷം രൂപയില്‍ താഴെയെ വിലയിടുന്നുള്ളൂ. വീടിനോട് ചേര്‍ന്നാണ് റോബിന്‍െറ പശുത്തൊഴുത്ത്. മറ്റുജീവികളുടെ കൂടുകളും വീടിന് സമീപത്തുതന്നെ. ഫാമിലെ ജീവികളെ കാണാനും ലാളിക്കാനും ഇപ്പോള്‍ തേക്കടിയിലത്തെുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികളും വരുന്നുണ്ട്. ക്രമേണ റോബിനും പശുക്കളും ടൂറിസം രംഗത്തേക്ക് ചുവടുവെച്ച് നീങ്ങുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT