ആട് എന്ന ‘വരദ’ ധനം

ആടുകളാണ് വരദന്‍െറ ധനം. അടൂര്‍ തൂവയൂര്‍ വടക്ക് പനയംതോണ്ടലില്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ 50 ആടുകളെയാണ് ഈ 47കാരന്‍ പരിപാലിച്ച് നിത്യവരുമാനം നേടുന്നത്. 30 വര്‍ഷം ചെന്നൈയില്‍ ബിസിനസ് നടത്തി തിരികെവന്ന വരദന്‍ മൂന്നുവര്‍ഷം മുമ്പാണ് കൃഷിയിലേക്ക് തിരിഞ്ഞത്. സ്വന്തമായുള്ള രണ്ടേക്കറില്‍ പരമ്പരാഗത കൃഷിയും പശുവളര്‍ത്തലും കോഴിവളര്‍ത്തലും ആരംഭിച്ചു. പിന്നീട് ആടുവളര്‍ത്തലിലേക്ക് പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

17 ആടുകളില്‍ തുടങ്ങി ജമ്നാപ്യാരി, കരോളി, സിരോഹി, മലബാറി തുടങ്ങിയ മികച്ചയിനത്തില്‍പ്പെട്ട 50 ആടുകളെയാണ് വീടിനോടുചേര്‍ന്നുള്ള ഷെഡില്‍ വരദന്‍ വളര്‍ത്തുന്നത്. നാടന്‍ അടക്കമുള്ള ആട്ടിന്‍കുട്ടികള്‍ക്ക് 3000 രൂപാവരെ ലഭിക്കും. ജമ്നാപ്യാരി, കരോളി തുടങ്ങിയ ഇനങ്ങള്‍ക്ക് 12000 രൂപാ വരെ ലഭിക്കുന്നുണ്ട്. വര്‍ഷം ഒന്നരലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാനാവുമെന്ന് ഈ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു.

ആടുകള്‍ക്ക് നല്‍കാന്‍ പുരയിടത്തില്‍തന്നെ പുല്‍കൃഷി ചെയ്യുന്നു. ഗോതമ്പും തവിടും കാലിത്തീറ്റയും കുഴച്ചും കൊടുക്കും. ആടുകളില്‍നിന്ന് പാല് ഒൗഷധ ഉപയോഗത്തിനായത്തെുന്ന ആവശ്യക്കാര്‍ക്ക് നല്‍കുന്നു.  ആടുവളര്‍ത്തലില്‍ നേട്ടംകൊയ്യുന്ന ഈ കര്‍ഷകന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാവുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT