ഇങ്ങനെ വളർത്താൻ എന്തെളുപ്പം

മഹാമാരിയുടെ കാലത്ത് മൃഗസംരക്ഷണമേഖലയും നാലുകാലിൽ നിൽക്കാനുള്ള തത്രപ്പാടിലാണ്. വളര്‍ത്തുമൃഗങ്ങള്‍ക ്കും പക്ഷികള്‍ക്കും ആവശ്യമായ തീറ്റയുടെ ലഭ്യതക്കുറവ്, മുട്ട, ഇറച്ചി, പാല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിറ്റഴിക്ക ാനുള്ള പ്രയാസം എന്നിവയാണ് മൃഗസംരക്ഷണമേഖലയിൽ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍. വിപണനം കുറഞ്ഞതോടെ മില്‍മ ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ ക്ഷീരകര്‍ഷകരെ വലിയ തോതില്‍ ബാധിച്ചിരുന്നു. പാല്‍ റോഡിലൊഴുക്കി കര്‍ഷകരുെട പ്രതിഷേധവും കണ്ടു.
പാല്‍ സംഭരണത്തില്‍ ഏര്‍പ്പെ ടുത്തിയ നിയന്ത്രണങ്ങള്‍ മില്‍മ ഇപ്പോൾ നീക്കിയത് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. തീറ്റയുടെ വിതരണം സുഗമമാക് കാനുള്ള ക്രമീകരണങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന് ന തിരിച്ചറിവും ഈ സമയവും കടന്നുപോവുമെന്നുമുള്ള ശുഭാപ്തി ചിന്തയുമാണ് നാടി​െൻറ അന്നദാതാക്കളായ കര്‍ഷകർക്ക് വേണ ്ടത്.

കുറയരുത് തീറ്റ

സാന്ദ്രീകൃത കാലിത്തീറ്റക്ക് നിലവില്‍ സംസ്ഥാനത്ത് തടസ്സമില്ല. എന്നാൽ ഇതരസം സ്ഥാനങ്ങളിൽനിന്ന് വരുന്ന ബിയർ വേസ്റ്റ്, സ്റ്റാർച്ച് നീക്കിയ കപ്പ വേസ്റ്റ് തുടങ്ങിയവയുടെ ലഭ്യതക്കുറവുണ്ട്. ഏത െങ്കിലും സാഹചര്യത്തില്‍ തീറ്റക്ക് ദൗര്‍ലഭ്യം നേരിട്ടാല്‍ പാലുൽപാദനത്തിനായി നല്‍കുന്ന ഉൽപാദനറേഷനിൽ താൽകാലി ക കുറവ് വരുത്തേണ്ടിവരും. എന്നാലും പശുക്കളുടെ ശരീരസംരക്ഷണത്തിനുള്ള തീറ്റയിൽ കുറവ് വരരുത്.

ആകെ തൂക്കത്തി​െ ൻറ പത്ത് ശതമാനം എന്ന കണക്കില്‍ തീറ്റപ്പുല്ലും (ഉദാഹരണത്തിന് 300 കിലോഗ്രാം തൂക്കമുള്ള പശുവിന് 25-30 കിലോഗ്രാം തീറ്റ പ്പുല്ല്), 500 ഗ്രാം ഗുണനിലവാരമുള്ള കാലിത്തീറ്റയും ദിവസേന നല്‍കണം. പച്ചപ്പുല്ലിന് ക്ഷാമം ഉണ്ടായാൽ കുറവ് വരുന്ന ഓ രോ അഞ്ച് കിലോ പച്ചപ്പുല്ലിനും പകരം ഒന്നരക്കിലോ വൈക്കോലും 250 ഗ്രാം കാലിത്തീറ്റയും നല്‍കണം. ഒപ്പം ഒന്നിടവിട്ട ദിവസങ്ങളില്‍ 30 മില്ലീ ലിറ്റര്‍ വീതം മീനെണ്ണയും വേണം. അതുപോലെ ഗര്‍ഭിണിപ്പശുക്കളുടെ തീറ്റയിലും ശ്രദ്ധവേണം. പത്ത് ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ശരീരസംരക്ഷണത്തിന് നൽകുന്ന തീറ്റക്ക് പുറമെ ഗര്‍ഭകാലത്തി​െൻറ ഏഴാം മാസം മുതല്‍ ഒരു കിലോയും അതിന് മുകളില്‍ ഉൽപാദനമുള്ളവക്ക് ഒന്നരക്കിലോയും സാന്ദ്രീകൃതതീറ്റ പ്രതിദിനം കൂടുതൽ നല്‍കണം.

കൈയകലത്തിലുണ്ട് കാലിത്തീറ്റ

തീറ്റയുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തിലും അധികച്ചിലവ് കുറക്കാനും ചുറ്റുവട്ടത്ത് കിട്ടുന്ന പാരമ്പര്യേതരതീറ്റകള്‍ (Unconventional cattle feed) ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താം. മാംസ്യത്തി​െൻറ മികച്ച സ്രോതസ്സുകളായ റബ്ബര്‍ക്കുരു പിണ്ണാക്ക്, വാട്ടിയ മരച്ചീനിയില, ആഫ്രിക്കന്‍ പായല്‍, കുളവാഴ, അസോള, ഉയർന്ന അളവിൽ ഊർജം അടങ്ങിയ തീറ്റകളായ പുളിങ്കുരുപ്പൊടി, മഴമരത്തി​െൻറ കായ, കൊക്കോക്കാ തൊണ്ട്, മരച്ചീനി, പൈനാപ്പിള്‍, ചക്ക അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം കാലികള്‍ക്ക് തീറ്റയായി പ്രയോജനപ്പെടുത്താം.

വാട്ടിയ ശീമക്കൊന്നയില, വാഴത്തട, വാഴയില, മരച്ചീനിത്തണ്ട്, കാപ്പിക്കുരുത്തൊണ്ട്, കുടപ്പനയുടെ തടി, കരിമ്പിന്‍ ചണ്ടി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല, കവുങ്ങിന്‍ പാള തുടങ്ങിയവയും പശുക്കൾക്ക് നൽകാം. ഒരു കെട്ട് വൈക്കോലിൽ ഉള്ളതിനേക്കാൾ പോഷകഘടകങ്ങളും അതിനേക്കാൾ ദഹനശേഷിയും അതേ അളവ് കവുങ്ങിൻ പാളയിലുണ്ട്. ഉണങ്ങിയ രണ്ടരക്കിലോ മരച്ചീനിയില മാംസ്യലഭ്യതയുടെ കാര്യത്തിൽ മുക്കാൽ കിലോ കടലപ്പിണ്ണാക്കിന് തുല്യമാണ്. അസോള 1:1 എന്ന അനുപാതത്തിൽ സാന്ദ്രീകൃത തീറ്റക്കൊപ്പം കുഴച്ച് നൽകി സാന്ദ്രീകൃത തീറ്റയുടെ അളവ് കുറക്കാം.

കഷണങ്ങളായി നൽകാം

ഇവ കാലികള്‍ വിഴുങ്ങി അന്നനാളതടസ്സമുണ്ടാകുന്നത് ഒഴിവാക്കാന്‍ അരിഞ്ഞ് വേണം നല്‍കാന്‍. ഇവ ഒറ്റയടിക്ക് നൽകിയാല്‍ ദഹനക്കേടിന് സാധ്യതയുള്ളതിനാല്‍ ഘട്ടംഘട്ടമായി ശീലിപ്പിക്കണം. ദഹനശേഷി മെച്ചപ്പെടുത്താൻ മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്ക് മിശ്രിതങ്ങള്‍ ഒപ്പം നല്‍കാം. അന്നജത്തി​െൻറ അളവുയര്‍ന്ന ചക്കയും പച്ചക്കറി അവശിഷ്ടങ്ങളും മറ്റും നല്‍കുമ്പോഴൂള്ള അമിത ആമാശയ അമ്ലത്വം (അസിഡിറ്റി) ഒഴിവാക്കാൻ ഈ തീറ്റകള്‍ക്കൊപ്പം 50 ഗ്രാം വീതം സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) നല്‍കാം. പാരമ്പര്യേതര തീറ്റകള്‍ ആകെ തീറ്റയുടെ 30 ശതമാനത്തിലധികം വരരുത്. ഗുണമേന്മയുള്ള തീറ്റ കുറയുമ്പോഴുള്ള ശരീരസമ്മർദം ഒഴിവാക്കാൻ കറവപ്പശു തീറ്റയില്‍ 100 ഗ്രാം വീതവും കിടാരികളുടെ തീറ്റയില്‍ 30-50 ഗ്രാം വീതവും ധാതുജീവകമിശ്രിതം നിത്യവും നല്‍കണം. കൊയ്ത്തുകാലമായതിനാല്‍ നെൽകര്‍ഷകരുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വൈക്കോല്‍ സംഭരിക്കാം. ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും ഇതിനായി മുൻകൈയെടുക്കാം.

കരുതലെടുക്കാം

• മൃഗങ്ങളെ പരിശോധിക്കാൻ ആശുപത്രിയില്‍ കൊണ്ടുവരുന്നതും ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതും അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമാക്കുക. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാം. മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തുടനീളം സജ്ജമാക്കിയ കർഷക ഹെൽപ് ലൈൻ ടെലിഫോണ്‍ സേവന സംവിധാനവും ഇതിന് പ്രയോജനപ്പെടുത്താം.

• ആശുപത്രിയിലേക്ക് മൃഗങ്ങളെയും കൊണ്ട് കൂട്ടമായി വരുന്നത് ഒഴിവാക്കുക, വളര്‍ത്തുമൃഗങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള ഒരാള്‍ കൂടെ വന്നാല്‍ മതിയാവും.

• പേവിഷബാധക്കെതിരെയടക്കമുള്ള പ്രതിരോധകുത്തിവെപ്പുകള്‍, പൊതുവായുള്ള ആരോഗ്യപരിശോധന, ആടുകളുടെയും, പശുക്കളുടെയും കൃത്രിമ ബീജധാനം, ഗര്‍ഭപരിശോധന, അടിയന്തര പ്രാധാന്യമില്ലാത്ത മറ്റു സേവനങ്ങള്‍ തുടങ്ങിയവ കോവിഡ് ഭീഷണി മാറുംവരെ നീട്ടിവെക്കുക.

• ഫാമും/തൊഴുത്തും പരിസരവും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുക. മൃഗങ്ങളെ കൈകാര്യം ചെയ്തതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.

ആടിന് തീറ്റ വീട്ടിൽ

വിവിധ തീറ്റക്കൂട്ടുകൾ ചേർത്ത് സ്വയമുണ്ടാക്കുന്ന സാന്ദ്രീകൃതാഹാരമോ വിപണിയിൽ നിന്ന് വാങ്ങുന്ന പെല്ലറ്റോ ആണ് കർഷകർ ആടുകൾക്ക് കൈത്തീറ്റയായി നൽകുന്നത്. മതിയായ തീറ്റ ഘടകങ്ങൾ ലഭ്യമാവാത്ത സാഹചര്യത്തിൽ ലളിതമായ രീതിയിൽ കൈത്തീറ്റ തയാറാക്കാം. അരി/ഗോതമ്പ്/ മരച്ചീനിപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവ തുല്യമായി ചേർത്ത് തീറ്റ തയാറാക്കി 200 മുതൽ 250 ഗ്രാം വരെ ദിവസേന നൽകാം. ഒപ്പം ചുരുങ്ങിയത് മൂന്ന് കിലോയെങ്കിലും തീറ്റപ്പുല്ലോ ഇലകളോ പ്രതിദിനം പരുഷാഹാരമായി
നൽകണം.

തീറ്റപ്പുല്ല് കുറയുമ്പോൾ വൈക്കോലിനെ ആശ്രയിക്കാം. ലഭ്യമായതും സുരക്ഷിതവുമായ പാരമ്പര്യേതര തീറ്റകളും നൽകാം. ധാതുലവണ ജീവക മിശ്രിതങ്ങള്‍ മുതിർന്ന ഒരാടിന് ചുരുങ്ങിയത് പത്ത് ഗ്രാം എന്ന അളവില്‍ ദിവസവും തീറ്റയില്‍ നല്‍കണം.

കോഴിക്ക് തീറ്റ കുറഞ്ഞാല്‍

വിപണിയില്‍ നിന്നുള്ള തീറ്റയെ ആശ്രയിച്ച് വീട്ടിലും ഫാമിലും വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ക്കും മുട്ടക്കോഴികള്‍ക്കും തീറ്റയില്‍ ദൗര്‍ലഭ്യം നേരിടാന്‍ ഊ ഘട്ടത്തില്‍ സാധ്യതയുണ്ട്. മറ്റൊരു വഴിയും ഇല്ലെങ്കില്‍ അരി അല്ലങ്കിൽ ഗോതമ്പ് 30 ശതമാനം, പിണ്ണാക്ക് 30 ശതമാനം, തവിട് 30 ശതമാനം, മത്സ്യ അവശിഷ്ടങ്ങള്‍ 10 ശതമാനം എന്ന അനുപാതത്തില്‍ ചേര്‍ത്ത് താല്‍ക്കാലിക തീറ്റമിശ്രിതം തയാറാക്കി കോഴികള്‍ക്ക് നല്‍കാം. ധാതുലവണങ്ങള്‍ അടങ്ങിയ മിശ്രിതം ലഭ്യമാണെങ്കിൽ രണ്ട് ശതമാനം അളവില്‍ തീറ്റ മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. മിശ്രിതം തയാറാക്കാനാവശ്യമായ ഘടകങ്ങൾ ലഭ്യമാവാത്ത സാഹചര്യമാണെങ്കില്‍ ധാന്യങ്ങള്‍ മാത്രം നല്‍കി കോഴികളുടെ ജീവന്‍ നിലനിര്‍ത്തുകയാണ് പോംവഴി.

Tags:    
News Summary - animal husbandry agriculture news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.