?????? ?????????????????

ലില്ലി ഫാമിലെ പശുപരിപാലന പാഠങ്ങള്‍


ചിട്ടയായ പരിപാലനവും ശാസ്ത്രീയമായ രീതികളും അവലംബിക്കുക വഴി നല്ളൊരു ലാഭം പ്രതിമാസം സ്വന്തമാക്കാമെന്ന് തെളിയിക്കുകയാണ്  വയനാട് മാനന്തവാടിയിലെ ക്ഷീരകര്‍ഷകയായ തവിഞ്ഞാല്‍ അയ്യാനിക്കാട്ട് ലില്ലി മാത്യു. എച്ച്.എഫ് (Holstein Friesian cattle) ഇനത്തിലുള്ള 26 പശുക്കളും ഒമ്പത് കിടാരികളുമാണ് ലില്ലി മാത്യുവിന്‍െറ ഫാമിലെ സമ്പാദ്യം. ഇവരുടെ ഫാമില്‍നിന്ന് ദിനേന 400 ലിറ്ററോളം പാലാണ് അളന്ന് കൊടുക്കുന്നത്. രാവിലെ അഞ്ചുമുതല്‍ വൈകീട്ട് മൂന്നുവരെ നീളുന്ന തിരക്കുകളില്‍ കൂട്ടായി ഭര്‍ത്താവ് മാത്യുവും പണിക്കായത്തെുന്ന ഒരു സ്ത്രീയും മാത്രമേയുള്ളൂവെന്നിടത്താണ് ഈ ക്ഷീരകര്‍ഷകയുടെ വിയര്‍പ്പിന്‍െറ വിലയറിയുന്നത്. 
 നല്ല കാറ്റും വെളിച്ചവുമുള്ള രണ്ട് തൊഴുത്ത്. ഒന്നില്‍ കറവയുള്ള പശുക്കള്‍. മറ്റൊരു തൊഴുത്തില്‍ കിടാരികള്‍.  പശുക്കള്‍ക്കുള്ള തീറ്റക്കായി നാലര ഏക്കര്‍ നേപ്പിയര്‍ ഇനത്തിലുള്ള പുല്‍കൃഷി. പശുവിനെ കറക്കാനും കുളിപ്പിക്കാനും യന്ത്രസഹായമുണ്ട്. ബയോഗ്യാസ് പ്ളാന്‍റുള്ളതിനാല്‍ പാചകത്തിന് മറ്റു വഴി തേടേണ്ട. ഏഴേക്കര്‍ കൃഷിയിടത്തിലേക്ക് വേണ്ട ചാണകത്തിന് ശേഷം വരുന്നത് വില്‍ക്കുന്നു. പ്രതിവര്‍ഷം 50-52 ട്രാക്ടര്‍ ചാണകം  ഇങ്ങനെ വില്‍ക്കുന്നുണ്ട്.

പശു ഫാമെന്ന സ്വപ്നം
പല കുടുംബങ്ങളിലും തൊഴുത്തുകള്‍ പോലും കാണാതായപ്പോഴാണ് ആധുനിക സൗകര്യങ്ങളുള്ള തൊഴുത്ത് ലില്ലി ഫാം സ്കൂള്‍ ആക്കി മാറ്റിയത്. 11 വര്‍ഷം മുമ്പായിരുന്നു ഇതിന്‍െറ തുടക്കം.  കന്നുകാലി ഫാം തുടങ്ങാമെന്ന തീരുമാനത്തിന് പൊതുപ്രവര്‍ത്തകനും സ്വകാര്യ കോളജിലെ അധ്യാപകനും ഭര്‍ത്താവുമായ മാത്യുവിന്‍െറ പ്രോത്സാഹനവും ലഭിച്ചു.  വീട്ടില്‍ ഏതാനും കന്നുകാലികള്‍ ഉണ്ടായിരുന്നു. ഒരു ഷെഡ് താല്‍ക്കാലികമായി ഉണ്ടാക്കി. അതിനായി ക്ഷീരവികസനവകുപ്പില്‍നിന്ന് ധനസഹായം ലഭിച്ചു. ഘട്ടംഘട്ടമായാണ് ഫാം ആക്കാനുള്ള പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.  അഞ്ചോ ആറോ പശുക്കള്‍ വീണ്ടുമത്തെി.  ആദ്യ ഘട്ടങ്ങളില്‍ പശുക്കളില്‍ രോഗം വില്ലനായപ്പോള്‍ പണി പാളുമെന്ന് ഭയന്നു. ചെലവ് അധികമായതോടെ അത്യാവശ്യം വൈദ്യം പയറ്റാന്‍ ലില്ലി തുടങ്ങി. അത് രക്ഷിച്ചു. പശുക്കള്‍ക്കുള്ള തീറ്റമിശ്രിതവും തയാറാക്കിത്തുടങ്ങി.  ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്ന കാലിത്തീറ്റ പശുക്കളുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ലില്ലിയുടെ നിരീക്ഷണം.  ചോളപ്പൊടി, മുത്താറിപ്പൊടി, തവിട്, ഗോതമ്പുതവിട്, അവില്‍നുറുക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയുടെ മിശ്രിതമാണ് നല്‍കുന്നത്.  പശുക്കളുടെ തീറ്റക്കുള്ള പല ആയുര്‍വേദ മരുന്നുകളും വീട്ടില്‍ത്തന്നെ ഉണ്ടാക്കും. ഇതിനായി വീട്ടില്‍ ധാരാളം ഒൗഷധച്ചെടികള്‍ നട്ടുവളര്‍ത്തുന്നുമുണ്ട് ഇവര്‍. 
ലില്ലിയുടെ ഈ പരീക്ഷണത്തിന് മികച്ച ഫലമാണുണ്ടായത്. ചാണകത്തിന് നിലവാരം കൂടി.  ചെന പിടിക്കാനുള്ള സാധ്യത കൂടി. അങ്ങനെ ഏറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായി.  കൂലിച്ചെലവ് അധികമാകാതിരിക്കാന്‍ പരമാവധി ചെലവ് കുറച്ചു. പാരമ്പര്യവൈദ്യവും കൂടിയായതോടെ ചെലവുകളെല്ലാം പരമാവധി കുറഞ്ഞു.
പുല്ലും കാലിത്തീറ്റയും പ്ളാവിലയും ചവറും ആണ് പശുക്കള്‍ക്ക് നല്‍കുന്നത്. രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന പണി വൈകീട്ട് മൂന്നുവരെയുണ്ടാകും. തീറ്റ നല്‍കിയ ശേഷം തൊട്ടടുത്ത് കെട്ടിയുണ്ടാക്കിയ സ്ഥലത്തേക്ക് ഇറക്കിവിടും. അവര്‍ അവിടെ മേയും.  നാല് ഏക്കറിലുള്ള തീറ്റപ്പുല്‍ കൃഷിക്കുള്ള വളം പശുവിന്‍െറ ചാണകവും മൂത്രവുമാണ്. മൂന്ന് മീറ്റര്‍ ക്യൂബിന്‍െറ ബയോഗ്യാസ് പ്ളാന്‍റിലേക്കുള്ള അസംസ്കൃത വസ്തുവായി തൊഴുത്തുകഴുകിയ വെള്ളവും ചാണകവും മറ്റുമുണ്ട്. രണ്ട് കറവയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കറവ. ദിവസം 400ഓളം ലിറ്റര്‍ പാല്‍ ലഭിക്കും.  ക്ഷീരവികസന വകുപ്പിന്‍െറ കീഴിലുള്ള മാനന്തവാടി ക്ഷീരോല്‍പാദന സഹകരണ സംഘത്തിന് ലിറ്ററിന് 30 രൂപ നിരക്കിലാണ് പാല്‍ നല്‍കുന്നത്.  പ്രതിമാസം മൂന്നുലക്ഷം രൂപയുടെ പാല്‍ വില്‍ക്കുന്നുണ്ട്. അതില്‍ ഒരു  ലക്ഷത്തോളം പ്രതിവര്‍ഷം ആദായമാണെന്ന് ലില്ലി മാത്യു പറയുന്നു. 

അംഗീകാരങ്ങളേറെ
 പീപ്ള്‍സ് ഡെയറി ഡെവലപ്മെന്‍റ് പ്രോജക്ടിന്‍െറ ഈ വര്‍ഷത്തെ വനിതാ കര്‍ഷകക്കുള്ള സംസ്ഥാന അവാര്‍ഡ് ഇവര്‍ക്കായിരുന്നു. ക്ഷീരവികസന വകുപ്പിന്‍െറ  2014ലും 2013ലും ഉള്ള മികച്ച ക്ഷീര സഹകാരിക്കുള്ള ജില്ലാ അവാര്‍ഡ്, 2012ല്‍ മൃഗസംരക്ഷണ വകുപ്പിന്‍െറ ജില്ലാ അവാര്‍ഡ് എന്നിവയും ലില്ലിക്ക് ലഭിച്ചു.  ഏതായാലും കന്നുകാലി വളര്‍ത്തല്‍ നഷ്ടക്കച്ചവടമാണെന്ന് പറയുന്നവരോട് ലില്ലി മാത്യു എന്നും പറയും ‘ഏയ്... അല്ളേയല്ല്ള!’

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT