വർഷം ഉൽപാദിപ്പിക്കുന്നത് 45 ടൺ മീൻ. കോരിയ മീൻ ആവശ്യക്കാർക്ക് നേരിട്ട് വിൽക്കൽ. ദിവസം ചുരുങ്ങിയത് രണ്ട് ക്വിൻറൽ മീനൂറ്റൽ. ആണ്ടിൽ മിക്ക ദിവസവും മീനുൽത്സവം നടത്തുന്ന കടങ്ങോട് സ്വദേശി വി.എസ്.ശ്രീനിഷിനെതേടി തലക്കനമുള്ളൊരു അവാർഡെത്തി. കേരള ഫിഷറീസ് വകുപ്പിെൻറ മികച്ച ശുദ്ധജല മത്സ്യകർഷനുള്ള സംസ്ഥാന അവാർഡ്. രോഹു, മൃഗാൽ, കട്ല, കോയിക്കാർപ്പ്, ഗ്രാസ് കാർപ്പ്, സിൽവർ കാർപ്പ് എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിയിറക്കുന്നത്.
അമ്പലക്കുളമോ കരിങ്കൽ ക്വാറിയോ എന്നുവേണ്ട നീരുള്ളിടത്തെല്ലാം ശ്രീനിഷിെൻറ കണ്ണെത്തും. വെറുതെ വെള്ളം കെട്ടിക്കിടന്നിെട്ടന്താ... അവിടെ മീൻ പെരുകെട്ട എന്നത് കേൾക്കുന്നവർക്കുമുണ്ടാകില്ല ഒരു തരി എതിർപ്പ്. അങ്ങനെ വെള്ളത്തിലാവാത്ത വെള്ളത്തിലെ കൃഷി 19.5 ഹെക്ടറാക്കി ശ്രീനിഷ്. എരുമപ്പെട്ടി, വേലൂർ, കടങ്ങോട്, കടവല്ലൂർ പഞ്ചായത്തുകളിലേയും കുന്നംകുളം നഗരസഭ പരിധിയിലേയും കുളങ്ങളിലാണ് മത്സ്യ കൃഷി. എട്ട് വർഷമായി മത്സ്യ കൃഷി ചെയ്യുന്ന ശ്രീനിഷ് ബംഗളുരുവിലെ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രത്തിൽനിന്നാണ് (Central Inland Fisheries Research Institute) പരിശീലനം നേടിയത്. കടങ്ങോട് മനപ്പടി വലിയപറമ്പിൽ ശ്രീധരൻ -സരോജിനി ദമ്പതിമാരുടെ മകനാണ്. ഇൗ മാസം 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.