അരുമയാണേലും അകലമാവാം

ല വീടുകളിലും വളർത്തുമൃഗങ്ങൾ വീട്ടിലെ ഒരംഗത്തെ പോലെയാണ്. ദേഹത്ത് ചാടിക്കയറും സോഫയിൽ ഓടിക്കയറും. മുട ്ടിയുരുമ്മി ഇരിക്കും. ഈ സാഹചര്യത്തിൽ വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയുമെല്ലാം കോവിഡ് -19 ബാധി ക്കുമോ, മൃഗങ്ങൾ വഴി വൈറസ് വ്യാപനം നടക്കുമോ തുടങ്ങിയ സംശയങ്ങൾ പലരുടെയും മനസ്സിൽ മുളപൊട്ടിയിട്ടുണ്ടാകാം. കോവി ഡ്-19 രോഗവ്യാപനത്തിൽ മൃഗങ്ങളുടെ പങ്ക് സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നതിനാൽ ശരിയായ വസ്തുതകൾ ഒന്നുനേ ാക്കാം.

ഉറവിടം മൃഗങ്ങളാണോ?

മഹാമാരിയായി പടരുന്ന കോവിഡ്-19ന് കാരണമായ സാര്‍സ്-കോവ്-2 (SARS-CoV-2) വൈറസുകള്‍ ഏത ് സ്രോതസില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി കണ്ടെത്തിയി ട്ടില്ല. സാര്‍സ് -കോവ്-2 വൈറസി​െൻറ ജനിതക താരതമ്യപഠനങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസുകള്‍ മനുഷ്യരിലേക്കെത്തിയത് വ വ്വാലുകളില്‍ നിന്നാണെന്നും, ഈനാംപേച്ചികളില്‍ (Pangolin) നിന്നാണെന്നുമെല്ലാം ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. റൈ നോലോഫസ് എന്ന് വിളിക്കപ്പെടുന്ന കുതിരലാടത്തി​െൻറ ആകൃതിയിൽ മുഖമുള്ള വവ്വാലുകളില്‍ സ്വാഭാവികമായ കാണപ്പെടുന്ന വൈറസുകളോടാണ് സാര്‍സ്-കോവ്-2 വൈറസിന് സാമ്യം എന്ന വാദമാണ് ഇതില്‍ പ്രബലം. വവ്വാലുകളില്‍ നിന്നും വന്യമൃഗങ്ങളിലേക് ക് കടന്നുകയറിയ വൈറസുകള്‍ക്ക് ജനിതക പരിവര്‍ത്തനങ്ങള്‍ സംഭവിച്ചാണ് കോവിഡിന് കാരണമായ വൈറസുകള്‍ മനുഷ്യരിൽ എത്ത ിയതെന്ന നിഗമനങ്ങളുമുണ്ട്.കോവിഡിനോളം തീവ്രമായില്ലെങ്കിലും മഹാമാരിയായി പടര്‍ന്ന് പിടിച്ച മെര്‍സ്, സാര്‍സ് തു ടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ കൊറോണ വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളില്‍ നിന്നായിരുന്നു.

2012ല്‍ സ ൗദി അറേബ്യയില്‍ ആദ്യമായി കണ്ടെത്തിയ മെര്‍സ് കൊറോണ രോഗം ഈജിപ്ഷ്യന്‍ വവ്വാലുകളില്‍ നിന്നും ഒട്ടകങ്ങളിലേക്കും ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമായിരുന്നു പകര്‍ന്നത്. സാര്‍സ് കൊറോണ വൈറസ് എത്തിയതാകട്ടെ വവ്വാലുകളില്‍ നിന്ന് മരപ്പട്ടികളിലേക്കും മരപ്പട്ടികളില്‍ നിന്നും മനുഷ്യരിലേക്കുമായിരുന്നു. കോവിഡ് വൈറസുകള്‍ മനുഷ്യരിലേക ്ക് എത്തിയതിന് പിന്നില്‍ ഒന്നോ രണ്ടോ ജന്തുസ്രോതസുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.

ആശങ്ക വേണ്ട

കോവിഡ് രോഗം ബാധിച്ച മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നതായി സ്ഥിരീകരിച്ച ചില വാര്‍ത്തകള്‍ ഈയടുത്ത ദിവസങ്ങളില്‍ വന്നിരുന്നു. ഹോേങ്കാങ്ങില്‍ കോവിഡ് ബാധിച്ച രണ്ട് പേരുടെ വളര്‍ത്തുനായ്ക്കളില്‍ വൈറസി​െൻറ നേരിയ സാന്നിധ്യം (Weak positive) സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നായ്ക്കള്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഹോേങ്കാങ്ങില്‍ മറ്റൊരു കോവിഡ് ബാധിത​െൻറ വളർത്തുപൂച്ചയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഹോേങ്കാങ്ങിലെ കൃഷി-മൃഗസംരക്ഷണവകുപ്പ് കോവിഡ് ബാധിതരുടെയും അവരുമായി സമ്പര്‍ക്കമുണ്ടായവരുടെയും വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് വ്യാപകമായി സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനകളില്‍ മറ്റൊരു വളർത്തുമൃഗത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ബെല്‍ജിയത്തില്‍ കോവിഡ് ബാധിതനുമായി അടുത്തിടപഴകിയ വളര്‍ത്തുപൂച്ചയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. മാത്രമല്ല വരണ്ട ചുമ, വയറിളക്കം, ഛര്‍ദി, വിശപ്പില്ലായ്മ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളും പൂച്ചയില്‍ കണ്ടിരുന്നു.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സ് മൃഗശാലയില്‍ നാദിയ എന്ന നാലുവയസ്സുള്ള പെണ്‍കടുവയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. വരണ്ട ചുമ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയിൽ കോവിഡ് കണ്ടെത്തിയത്. ഈ കടുവയെ കൂടാതെ മറ്റ് മൂന്ന് കടുവകളും മൂന്ന് സിംഹങ്ങളും നിരീക്ഷണത്തിലാണ്.

കോവിഡ് ബാധിതനായ മൃഗശാല ജീവനക്കാരനിൽ നിന്നാണ് ഈ കടുവക്ക് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. ഈ ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചാൽ ലോകത്ത് ഇതുവരെ 15 ലക്ഷത്തിലധികം മനുഷ്യർക്ക് കോവിഡുണ്ടായിട്ടും അവരുടെ കൂടെയുണ്ടായിരുന്ന വളർത്തുമൃഗങ്ങളിൽ രോഗബാധ വേറൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല രോഗബാധിതരായ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരും എന്നതിന് തെളിവുകളും ലഭിച്ചിട്ടില്ല.

ഈ ആഗോള മഹാമാരിയുടെ സമയത്ത് വളർത്തുമൃഗങ്ങളെ ഓർത്ത് അനാവശ്യ ആകുലതകൾ വേണ്ടന്ന് ചുരുക്കം. എന്നാൽ പൊതു ഇടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ശുചിത്വ നിർദേശങ്ങളും വളർത്തുമൃഗങ്ങളുമായി ഇടപെടുമ്പോഴും കർശനമായി പാലിക്കണം.

മാർഗരേഖയുമായി മൃഗസംരക്ഷണവകുപ്പ്

കോവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളിലെ രോഗബാധ നിരീക്ഷിക്കാനും, വൈറസ് വ്യാപനം തടയാനും പ്രത്യേക മാർഗരേഖ മൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് ബാധിതര്‍/നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കര്‍ശനമായും അവരവരുടെ വീടുകളില്‍തന്നെ പാര്‍പ്പിച്ചു നിരീക്ഷണത്തില്‍ വയ്ക്കണം. അവയിൽ കാണുന്ന അസാധാരണ രോഗലക്ഷണങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്യാനും വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

മൃഗങ്ങളിലെ ശ്വാസകോശ, ഉദരസംബന്ധ രോഗങ്ങള്‍ പ്രത്യേകം നിരീക്ഷിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രം സാംപിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയക്കും. പൊതുജനങ്ങള്‍ വളര്‍ത്തുമൃഗങ്ങളോട് അമിത അടുപ്പം പുലര്‍ത്തുന്നത് ഈ കാലയളവില്‍ ഒഴിവാക്കണം എന്ന നിർദേശവും വകുപ്പ് നൽകിയിട്ടുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നതും, ചുംബനം നല്‍കുന്നതും വീടിനുള്ളില്‍ പ്രവേശിപ്പിക്കുന്നതും ഒഴിവാക്കണം. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യരക്ഷ ഉറപ്പാക്കാനുമാണ് ഈ ജാഗ്രത.
മാർജാരവർഗത്തിൽ പെട്ട കടുവയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗശാലകളിൽ മുൻകരുതൽ സ്വീകരിക്കുന്നതിനായി വിശദമായ മാർഗനിർദേശങ്ങൾ സെൻട്രൽ സൂ അതോറിറ്റിയും നൽകിയിട്ടുണ്ട്.

മറക്കരുത് മുൻകരുതൽ

ശാസ്ത്രത്തിന് അത്രത്തോളം പരിചിതമല്ലാത്തതും അധികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്തതുമായ ഒരു ജന്തുജന്യരോഗമാണ് കോവിഡ്-19. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രോഗപ്പകർച്ചയുടെ തീരെ ചെറിയ സാധ്യതകൾ പോലും
ഒഴിവാക്കാൻ ചില പൊതു ജാഗ്രതാ നിർദേശങ്ങൾ ലോക മൃഗാരോഗ്യസംഘടനയും (O.I.E ) വേൾഡ് സ്മാൾ ആനിമൽ വെറ്ററിനറി അസോസിയേഷനും ചേർന്ന് നൽകിയിട്ടുണ്ട്.

കോവിഡ്-19 ബാധിച്ചവരും രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരും വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിക്കുക, ചുംബിക്കുക, അവയെ നമ്മുടെ ശരീരത്തിൽ നക്കാനനുവദിക്കുക, മൃഗങ്ങളുമായി ആഹാരം പങ്കുവെക്കുക, അവയെ ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങൾ വേണ്ട. വളർത്തുമൃഗങ്ങളുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏൽപ്പിക്കുക.

വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്ന അടിയന്തിര സാഹചര്യങ്ങളിൽ നിരീക്ഷണത്തിലുള്ള ആളുകൾ മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. വീട്ടിനകത്ത് മനുഷ്യസമ്പർക്കത്തിൽ വളരുന്ന മൃഗങ്ങളെ തൽക്കാലം പുറത്തെ കൂടുകളിലേക്ക് മാറ്റി പാർപ്പിക്കാം. പാർപ്പിടങ്ങൾ കൂടെക്കൂടെ വൃത്തിയാക്കുകയും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യുക. കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.

കോവിഡ്-19 ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്ന വളർത്തുമൃഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ വെറ്ററിനറി ഡോക്ടറെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കുക. വളർത്തുമൃഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കൾ, മറ്റുപകരണങ്ങൾ, വിസർജ്യങ്ങൾ എന്നിവയുമായും സമ്പർക്കം ഉണ്ടാവുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകിയോ അല്ലെങ്കിൽ 70 % ആൽക്കഹോൾ അടങ്ങിയ
സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക. മൃഗങ്ങളെ സ്പർശിച്ചതിന് ശേഷം വൃത്തിയാക്കുന്നതിന് മുൻപ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക.

തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ, പൂച്ചകൾ തുടങ്ങിയവയുമായി നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.
നിരീക്ഷണത്തിലുള്ള ആളുകളുള്ള വീടുകളിൽ നിന്ന് വെറ്ററിനറി ഡോക്ടറെ സമീപിക്കുമ്പോൾ ക്വാറൈൻറൻ സംബന്ധിച്ച വിവരങ്ങൾ പറയുക.

Tags:    
News Summary - precautions pet covid time -agriculture news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.