വാഴവെട്ടൽ: കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് പി. പ്രസാദ്

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ വാരപ്പട്ടി പഞ്ചായത്തില്‍ തോമസ് എന്ന കര്‍ഷകന്റെ നാനൂറോളം കുലച്ചവാഴകള്‍ ഹൈടെന്‍ഷന്‍ ലൈനിന്റെ സുരക്ഷയുടെ പേരില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരമാണെന്ന് മന്ത്രി പി. പ്രസാദ്. അവിചാരിതമായി ആ കര്‍ഷകനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് മാനുഷിക പരിഗണന നല്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൃഷി മന്ത്രി കത്ത് നൽകി.

സാമാന്യ യുക്തിക്ക് നിരക്കുന്ന രീതിയില്‍ ഇലകള്‍ വെട്ടി ഒതുക്കി അപകടസാഹചര്യം ഒഴുവാക്കുകയും വാഴക്കുലകള്‍ പാകമായി വിളവെടുക്കുകയും ചെയ്യാമായിരുന്ന സാഹചര്യമാണ് ഇത്തരത്തിൽ കർഷകനോടുള്ള ക്രൂരതയായി പരിണമിച്ചത്. കൃഷി ചെയ്യാന്‍ അനുവദിച്ചതിന് ശേഷം ഇത്തരത്തില്‍ വാഴകള്‍ വെട്ടി നശിപ്പിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.

അതിനാൽ ഈ വിഷയത്തില്‍ വൈദ്യുത വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും, ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.

News Summary - Banana cutting: Farmer should be compensated P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT