ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വർധനവ് രേഖപ്പെടുത്തി. 3322.98 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് 2023-24 വർഷത്തിലുണ്ടായതായി കണക്കാക്കിയത്. ഇത് 2022-23ലെ 3296.87 ലക്ഷം മെട്രിക് ടണ്ണിനേക്കാൾ 26.11 ലക്ഷം മെട്രിക് ടൺ കൂടുതലാണ്. കേന്ദ്ര കാർഷിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഗോതമ്പ്, അരി എന്നിവയുടെ ഉൽപ്പാദനത്തിലെ കുതിപ്പാണ് ഭക്ഷ്യധാന്യ ഉൽപ്പാദനം വർധിക്കാൻ ഇടയാക്കിയത്. അതേസമയം, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ കുറവുണ്ടായി.
1378.25 ലക്ഷം മെട്രിക് ടൺ അരിയുടെ ഉൽപ്പാദനമാണ് 2023-24 വർഷത്തിലുണ്ടായത്. മുൻവർഷം ഇത് 1357.55 ലക്ഷം മെട്രിക് ടൺ ആയിരുന്നു. 20.70 ലക്ഷം മെട്രിക് ടണ്ണിന്‍റെ വർധനവുണ്ടായി. 2023-24ൽ ഗോതമ്പ് ഉൽപ്പാദനം 1132.92 ലക്ഷം മെട്രിക് ടണ്ണാണ്. ഇത് മുൻ വർഷത്തേക്കാൾ 27.38 ലക്ഷം മെട്രിക് ടൺ കൂടുതലാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും കഴിഞ്ഞ വർഷം വരൾച്ചക്ക് സമാനമായ കാലാവസ്ഥയുണ്ടായത് പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ ഉൽപ്പാദനത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.