വേണമെങ്കില്‍ തീരത്ത് ഉരുളക്കിഴങ്ങും...


തീരദേശങ്ങളില്‍ സാധാരണ വിളയാത്ത ഉരുളന്‍കിഴങ്ങ് വിളവെടുക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് മൂന്നാം ക്ളാസ് വിദ്യാര്‍ഥിയായ മുഹമ്മദ് മുസമ്മില്‍. മഴയില്‍ പൂര്‍ണമായും നശിക്കുന്ന ഉരുളന്‍ കിഴങ്ങ് വീടിന്‍െറ അരികില്‍ കൃഷി ചെയ്താണ് ഈ ഏഴ് വയസ്സുകാരന്‍ വിളയിച്ചത്. തളിക്കുളം കുന്നത്ത് പള്ളിക്കടുത്ത് കരിങ്ങാംതുരുത്തി പറമ്പില്‍ മുത്തലിബ് -ഹസീന ദമ്പതികളുടെ മൂത്ത മകനാണ് മുസമ്മില്‍. വീട്ടില്‍ വാങ്ങിയ കിഴങ്ങ് മുളച്ചപ്പോള്‍ വിളയിക്കാമെന്ന പ്രതീക്ഷയിലാണ് കിഴങ്ങ് കുഴിച്ചിട്ടത്. ജൈവ വള പരിപാലനത്തിലൂടെ കിഴങ്ങ് തളിര്‍ത്ത് വളരുകയായിരുന്നു. കിഴങ്ങ് വിളഞ്ഞത് നാട്ടുകാര്‍ക്കും കൗതുകമായി. മുസമ്മിലിന്‍െറ കൃഷിയിലുള്ള താല്‍പര്യവും കിഴങ്ങ് വിളഞ്ഞതും അറിഞ്ഞ് വിളവെടുപ്പ് നടത്താന്‍ ഗീത ഗോപി എം.എല്‍.എ സഹോദരിയോടൊപ്പം വീട്ടിലത്തെി. എം.എല്‍.എ വിളവെടുപ്പ് നടത്തി. വീട്ടില്‍ തക്കാളി, പയര്‍, കോവക്ക, വാഴ തുടങ്ങി യവയും മുസമ്മില്‍ വളര്‍ത്തുന്നുണ്ട്. സ്കൂളില്‍നിന്നും കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുമുള്ള വിത്തുകള്‍ കൊണ്ടുവന്നാണ് കൃഷി പരിപാലനം. കൈതക്കല്‍ എസ്.എന്‍.കെ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ജൂണ്‍ 30ന് ജന്മദിനത്തില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളിലെ തോട്ടത്തിലേക്കും മുസമ്മില്‍ ജൈവ പച്ചക്കറി തൈകള്‍ നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ തളിക്കുളം സൂര്യോദയ വായനശാലയുടെ നേതൃത്വത്തില്‍ ഫാത്തിമ ഉമ്മ കാര്‍ഷിക പുരസ്കാരം നല്‍കി മുസമ്മിലിനെ ആദരിക്കും. മുഹമ്മദ് അജ്മല്‍, ഫാത്തിമത്തുല്‍ഫിന എന്നീ സഹോദരങ്ങളുമുണ്ട്. 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.