വീട്ടിലിരിപ്പുകാലത്ത് ഏറെ സാധ്യതയുള്ള ഒന്നാണ് മൈക്രോഗ്രീൻ. വീടുകളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കു ന്ന ഇൗ കുഞ്ഞു കൃഷിരീതി പരിചയപ്പെടാം. ധാന്യങ്ങളും പയർവർഗങ്ങളുമെല്ലാം മുളപ്പിച്ച് അവ ചെറുതായി വളർന്നുവരുേമ ്പാൾ പാചകത്തിന് ഉപയോഗിക്കുന്ന രീതിയാണ് മൈക്രോ ഗ്രീൻ. സ്ഥലം മുടക്കില്ല, മണ്ണ് വേണമെന്നില്ല, പ്രത്യേകിച് ച് ശാരീരികാധ്വാനങ്ങൾ ഒന്നുംതെന്ന ഇൗ കൃഷിക്ക് വേണ്ട. ഇലക്കറികൾ കൂടുതലായി ഭക്ഷണക്രമത്തിൽ ഉൾപെടുത്താനാണ് ഇ ൗ വീട്ടിലിരിപ്പുകാലത്ത് ഡോക്ടർമാർ ഉപദേശിക്കുന്നത്. അതിന് ഏറ്റവും അനിയോജ്യമായ മാർഗംതെന്നയാണിത്.
മൈക്രോ ഗ്രീൻ എങ്ങനെ?
- പുതിയ പാത്രങ്ങൾ മേടിക്കാതെതെന്ന വീട്ടിൽ ഉപയോഗശൂന്യമായ പാത്രങ്ങൾ കൃഷിക്കായി തിരെഞ് ഞടുക്കാം. പാർസൽ വാങ്ങിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കാം.
- മണ്ണ് ഉപയോഗിച്ചാണ് കൃഷിയെങ്കിൽ ആദ്യം പാത്രങ്ങളുടെ അടിഭാഗത്ത് െഡ്രയ്നേജിനായി ചെറിയ തുളകൾ ഉണ്ടാക്കണം.
- ഒട്ടുമിക്ക പയർവർഗങ്ങളും ധാന്യങ്ങളും ഇൗ രീതിയിൽ വളർത്താം.
- പയർ വർഗങ്ങൾ, ഉലുവ, ചീര, കടുക്, മല്ലി, ഗോതമ്പ് തുടങ്ങിയവയെല്ലാം വളർത്താം.
മണ്ണില്ലാതെ വളർത്തുേമ്പാൾ
- വിത്ത് മുളപ്പിക്കാനായി എടുക്കുന്ന പാത്രത്തിൽ ഇഴയകലമുള്ള ഒരു തുണി അടിയിൽ വിരിച്ച് വെക്കുക, അതിലൂെട വേരുകൾക്ക് ഇറങ്ങാൻ കഴിയണം.
- ശേഷം കുതിർത്ത് വെച്ചിരിക്കുന്ന ധാന്യമോ പയർവർഗമോ അതിൽ പാകാം. 10/12 മണിക്കൂർ കുതിർത്ത്വെച്ച് മുളപ്പിച്ചവയാണെങ്കിൽ സംഗതി എളുപ്പമാകും.
- തുണി നനച്ചുകൊടുക്കാൻ മറക്കരുത്.
മണ്ണുപയോഗിച്ച് വളർത്തുേമ്പാൾ
- മണ്ണോ ചകിരിച്ചോറോ ഇൗ രീതിയിൽ ഉപയോഗിക്കാം.
- പാത്രത്തിൽ മണ്ണിട്ട് അതിലേക്ക് കുതിർത്ത് െവച്ചിരിക്കുന്ന വിത്ത് പാകാം.
- വിത്ത് പാകിയ ശേഷം അതിന് മുകളിൽകൂടി ചെറിയ ലെയറായി കുറച്ച് മണ്ണിട്ട് കൊടുത്ത് ചെറുതായി കൈകൊണ്ട് അമർത്തിക്കൊടുക്കണം. പിന്നീട് വെള്ളം നനച്ച് കൊടുക്കണം.
ടിഷ്യൂ പേപ്പർ ഉപയോഗിക്കാം
- ടിഷ്യൂ പേപ്പർ ലെയറായി െവച്ചും വിത്തുകൾ പാകാം.
- മൂന്നോ നാലോ ലെയർ ടിഷ്യൂ പേപ്പർ പാത്രത്തിൽ െവച്ച് ഒന്ന് നനച്ച് കൊടുത്തശേഷം വിത്തുകൾ പാകാം. ശേഷം ഒന്നുകൂടി നനച്ചുകൊടുത്ത് മാറ്റിെവക്കാം.
ശ്രദ്ധിക്കാം
- കടുക് നേരത്തേ കുതിർത്ത് വെക്കേണ്ട ആവശ്യമില്ല, അത് പെട്ടന്നുതന്നെ മുളക്കും
- വിത്തുകൾ പാകുേമ്പാൾ ഒന്നിനുമുകളിൽ ഒന്നായി കിടക്കാതെ ശ്രദ്ധിക്കണം.
- വിത്തുകൾ വെച്ചിരിക്കുന്ന പാത്രങ്ങൾ വിത്ത് മുളച്ച് പൊന്തുന്നതുവരെ ചെറുതായി അടച്ചുവെച്ചാൽ നന്നാകും.
- സൂര്യപ്രകാശം നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം. എന്നാൽ വെളിച്ചം തട്ടാതിരിക്കുകയും അരുത്. ജനാലയുടെ സൈഡിലോ മറ്റ് വെളിച്ചം തട്ടുന്ന ഭാഗത്തോ വെക്കാം
- ഇൗർപ്പം പോകാെത ശ്രദ്ധിക്കണം, എന്നാൽ വെള്ളം കെട്ടിനിൽക്കാതെയും നോക്കണം. ദിവസത്തിൽ രണ്ടുനേരം ചെറുതായി നനച്ചുകൊടുക്കാം.
- വിത്തുകൾ മുളച്ച് രണ്ട് ഇലകളും താഴെ ചെറിയ തളിരിലകളും വന്നശേഷം വിളവെടുക്കാം. ഇലകൾ മൂപ്പെത്തുന്നതിനുമുമ്പുതന്നെ വിളവെടുക്കാൻ ശ്രദ്ധിക്കണം.
- വളർന്നുകഴിഞ്ഞാൽ േവരിന് മുകളിലായി തണ്ടോടു കുടിത്തന്നെ മുറിച്ചെടുത്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.