????????????????? ???????? ??????????? ????????????

പേരേലം കൃഷി കേരളത്തില്‍ സാധ്യമോ?


പേരേലം കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കേ ഇടുക്കിയിലെ  നെടുങ്കണ്ടത്തിനടുത്ത് കല്ലാര്‍ രണ്ടാംനമ്പര്‍ ബ്ളോക്കില്‍ റമദാന്‍ ഖാന്‍റെ ഏലത്തോട്ടത്തില്‍ പേരേലം വളര്‍ന്നു. മൂന്നേക്കര്‍ പുരയിടത്തിലെ ഏലത്തോട്ടത്തിലാണ് ഒറ്റമൂട് പേരേലം തഴച്ച് വളരുന്നത് . കായ്ഫലമിട്ടു തുടങ്ങിയ ഈ ചെടിക്ക് മൂന്നുവര്‍ഷം പ്രായമുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണ വിളവെടുക്കാന്‍ കഴിയുന്ന പേരേലത്തിന് കേരളത്തില്‍ കൃഷിചെയ്യുന്ന സാധാരണ ഏലത്തേക്കാള്‍ മൂന്നിരട്ടി വരെ വിലയുണ്ട്. പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന പേരേലത്തിനു കീടബാധ ഏല്‍ക്കില്ളെന്നതും വില മൂന്നിരട്ടിവരെ കിട്ടുമെന്നതുമാണ് ഇതിന്‍റെ പ്രത്യേകത.ഹിമാലയന്‍ താഴ്വരകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍  പ്രദേശ്, നാഗാലാന്‍റ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍  മാത്രം വ്യാപകമായി കൃഷി ചെയ്യുന്ന  പ്രത്യേകയിനം ഏലച്ചെടിയാണിത്.
അതേസമയം പേരേലം കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനമെടുത്തിട്ടില്ളെന്ന് സ്പൈസസ് ബോര്‍ഡ് കഴിഞ്ഞ നവംബറില്‍ പ്രസ്താവിച്ചിരുന്നു. സ്വകാര്യ നഴ്സറികള്‍ മറ്റിടങ്ങളില്‍ നിന്ന് പേരേലം ഇറക്കുമതി ചെയ്ത് സ്പൈസസ് ബോര്‍ഡിന്‍െറ പേരില്‍ പ്രചരിപ്പിച്ചതിനത്തെുടര്‍ന്നായിരുന്നു പ്രസ്താവന. അതേസമയം വ്യാവസായികാടിസ്ഥാനത്തില്‍  പേരേലം ഇടുക്കിയില്‍ കൃഷി ചെയ്യാനാവുമോ എന്നതിനെപ്പറ്റി മൈലാടുംപാറയിലെ ഇന്ത്യന്‍ ഏലം ഗവേഷണ കേന്ദ്രം പഠനം നടത്തിയിരുന്നു.വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാമെന്ന് ഗവേഷണ കേന്ദ്രം കണ്ടത്തെുകയും ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍  മാത്രം കണ്ടുവരുന്ന പ്രത്യേകയിനം ഏലച്ചെടിയായ പേരേലത്തിന്‍്റെ അവിടുത്തെ ഉല്‍പാദനം  5000 മെട്രിക് ടണ്‍ ആണ.് ഇതിന്‍െറ 81 ശതമാനവും സിക്കിമില്‍  നിന്നാണ്. മറ്റ് ഏലക്കാകളെ അപേക്ഷിച്ച് മൂന്നുശതമാനം വരെ എസന്‍ഷ്യല്‍  ഓയില്‍  ഈ ഇനത്തിന് കൂടുതലായി ലഭിക്കുമത്രെ. കൂടാതെ കായുടെ വലിപ്പം കൂടുതലായതിനാല്‍  പേരേലത്തിന് വിലയും കൂടുതലാണ് ലഭിക്കുക. 1500 രൂപയാണ് കുറഞ്ഞവില.
ബമ്പിള്‍ ബീ എന്ന മലയനീച്ച പരാഗണം നടത്തിയാലേ പേരേലം കായ്ക്കു. എന്നാല്‍  പരാഗണം നടത്തേണ്ട മലയനീച്ചയുടെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം നിലനി ക്കുന്നു. ഐ.സി.ആര്‍.ഐ പേരേലത്തിന്‍്റെ ടിഷ്യൂകള്‍ച്ചര്‍ ചെടികള്‍ വച്ചുപിടിപ്പിച്ചു പരീക്ഷണം നടത്തിവരികയാണ്.

റമദാന്‍ ഖാന്‍റെ ഏലത്തോട്ടത്തില്‍ വളര്‍ന്ന പേരേലം
 


കഴിഞ്ഞവര്‍ഷം കായ്ഫലമുണ്ടായെങ്കിലും പ്രാണികളും മറ്റും അവ തിന്നുനശിപ്പിച്ചു. ഇത്തവണ കായ്ഫലമുണ്ടായപ്പോള്‍ റമദാന്‍ ഖാന്‍ സ്പൈസസ് ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്്ടര്‍ അബ്ദുല്‍  ജബ്ബാര്‍, സുഹൃത്ത് 13ാം ബ്ളോക്കിലെ പ്രസാദ് എന്നിവരോട് ചെടിയെക്കുറിച്ചു പറഞ്ഞു. തുടര്‍ന്ന് മൈലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.ആര്‍.ഐ) അധികൃതരെ വിവരം അറിയിക്കുകയും ഐ.സി.ആര്‍.ഐ പതോളജി മേധാവി ഡോ. എ കെ വിജയന്‍, ക്രോപ്പ് സയന്‍റിസ്റ്റ് ഡോ. ഭട്ട്, അഗ്രോണമിസ്റ്റ് ഡോ. നൂല്‍വി, എന്‍ഡമോളജിസ്റ്റ് ഡോ. അന്‍സാര്‍ അലി എന്നിവര്‍ തോട്ടം സന്ദര്‍ശിക്കുകയും ചെടി പേരേലമാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഇടുക്കി ജില്ലയില്‍  ഈ ചെടി എങ്ങിനെയുണ്ടായി എന്നത് അജ്ഞാതമാണ്. പേരേലം ശ്രദ്ധയില്‍പ്പെട്ടത് പ്രത്യേകതരം ഗന്ധമുണ്ടായതോടെയാണ്. തുടര്‍ന്ന്് ഈ ചെടിക്ക് കൂടുത  പരിചരണവും ശ്രദ്ധയും നല്‍കി . പിന്നീടാണ് ഇത് ലാര്‍ജ് കാര്‍ഡമം എന്ന പേരേലമാണെന്നു മനസ്സിലായത്. പ്രത്യേകരീതിയില്‍  ഇതിന്‍റെ കായ ഉണക്കിയെടുക്കേണ്ടതിനാല്‍  അതിനുള്ള യന്ത്രസാമഗ്രികള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഐ.സി.ആര്‍.ഐ.
ബംഗ്ളാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് ഇപ്പോള്‍ പേരേലം കയറ്റുമതി ചെയുന്നത്. രണ്ടു സീസണുകളിലായാണു വിളവെടുപ്പെങ്കിലും ജൈവ ഉല്പന്നമെന്ന നിലക്കുളള പേരേലത്തിന്‍റെ വിലവര്‍ധന ജില്ലയില്‍ ഈ കൃഷിയുടെ വ്യാപനത്തിനു വഴി വെക്കുമെന്നാണ് ഏലം ഗവേഷണ കേന്ദ്രം കരുതുന്നത്.പേരേലത്തില്‍ കായ്ഫലമുണ്ടായത് ഏറെ പ്രതീക്ഷയാണ് ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. പേരേലക്കായ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നതിനാല്‍ വില കുറയില്ല എന്നതും ആശാവഹമാണ്. 25 വര്‍ഷമായി ഏലക്കൃഷി നടത്തിവരുന്ന റമദാന്‍ ഖാന്‍ പ്രവാസി കൂടിയാണ്.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT