മു​ഹ​മ്മ​ദ്

കൃ​ഷി​യി​ട​ത്തി​ൽ

മു​ഹ​മ്മ​ദി​ന്റെ 20 കാർഷിക വർഷങ്ങൾ

കാ​ർ​ഷി​ക വൃ​ത്തി​യി​ൽ സ​ജീ​വ​മാ​യ 20 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് കു​ഞ്ഞാ​ൻ എ​ന്ന് നാ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന എ​റി​യാ​ട്ടു​കു​ഴി​യി​ൽ മു​ഹ​മ്മ​ദ്. 64 ക​ഴി​ഞ്ഞെ​ങ്കി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​രാ​ട് തെ​ക്കു​മ്പു​റം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് കൃ​ഷി എ​ന്നും ആ​വേ​ശ​മാ​ണ്. ദാ​രി​ദ്യ​ത്തി​ന്‍റെ​യും പ​ട്ടി​ണി​യു​ടെ​യും ഇ​ന്നെ​ല​ക​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ വെ​ച്ചു​ത​ന്നെ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ൾ കൃ​ഷി​പ്പ​ണി​യാ​ണ് ജീ​വി​ത​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

ചെ​റു​പ്പ​ത്തി​ൽ ടൗ​ണി​ലെ അ​നാ​ഥാ​യ​ത്തി​ൽ താ​മ​സി​ച്ചാ​ണ് അ​ടു​ത്തു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്ന് അ​റി​വ് നു​ക​ർ​ന്ന​ത്. എ​ന്നാ​ൽ, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മാ​ഹ​രി​ച്ച തു​ക അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ൽ ചി​ല​യാ​ളു​ക​ൾ​ക്ക് ന​ൽ​കേ​ണ്ടി വ​രു​ക​യും പി​ന്നീ​ട് തി​രി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ചി​ല​ർ ത​രാ​തി​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ആ ​ബാ​ധ്യ​ത വീ​ട്ടാ​ൻ മു​ഹ​മ്മ​ദി​ന് ഉ​മ്മാ​ന്‍റെ കൂ​ടെ കൂ​ലി​പ്പ​ണി​ക്ക് പാ​ട​ത്തേ​ക്കി​റ​ങ്ങേ​ണ്ടി വ​ന്നു.

ചെ​റു​പ്പ​ത്തി​ലെ പി​താ​വ് മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ മു​ഹ​മ്മ​ദി​ന് താ​ങ്ങും ത​ണ​ലും ഉ​മ്മ​യാ​യി​രു​ന്നു. കൃ​ഷി​പാ​ഠ​ങ്ങ​ൾ ഉ​മ്മ​യി​ൽ​നി​ന്നാ​ണ് സ്വാ​യ​ത്ത​മാ​ക്കി​യ​ത്. പാ​ട​ത്ത് ക​ന്നു​പൂ​ട്ടാ​നും വി​ത്ത് വി​ത​ക്കാ​നും കൊ​യ്യാ​നും മെ​തി​ക്കാ​നു​മൊ​ക്കെ മു​ഹ​മ്മ​ദ് പ​തി​യെ പ​ഠി​ച്ചെ​ടു​ത്തു. പി​ന്നീ​ട് വ​ള​ർ​ന്ന​പ്പോ​ൾ കൂ​ലി​പ്പ​ണി​ക്ക് പു​റ​മെ, പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി തു​ട​ങ്ങി. വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്ത് തു​ട​ങ്ങി​യ​ത്.

പ​യ​റും വെ​ണ്ട​യും മ​ത്ത​നും കു​മ്പ​ള​വും ചീ​ര​യും വെ​ള്ള​രി​യു​മൊ​ക്കെ ന​ല്ല​പോ​ലെ വി​ള​ഞ്ഞു. വ​ലി​യെ​രു സാ​മ്പ​ത്തി​ക സ്ഥി​തി അ​ന്നു​മി​ന്നു​മി​ല്ലെ​ങ്കി​ലും കൃ​ഷി​യി​ൽ​നി​ന്ന് ത​നി​ക്ക് ല​ഭി​ച്ച​ത് ഏ​ത്ര​യോ ഉ​ദാ​ത്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണെ​ന്ന് മു​ഹ​മ്മ​ദ് (കു​ഞ്ഞാ​ൻ) പ​റ​യു​ന്നു.

തു​ട​ക്കം നെ​ൽ​കൃ​ഷി​യി​ൽ

പ​ണ്ട് കൂ​ലി​പ്പ​ണി​യാ​യി എ​ടു​ത്തി​രു​ന്ന​ത് മി​ക്ക​തും പാ​ട​ത്തെ ജോ​ലി​ക​ളാ​ണ്. നെ​ല്ലി​ന് നി​ല​മൊ​രു​ക്ക​ൽ, ഞാ​റ് ന​ടീ​ൽ തു​ട​ങ്ങി​യ ജോ​ലി​യൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. പ​ണ്ട് വ​യ്ക്കോ​ൽ വീ​ടു​ക​ളാ​യി​രു​ന്ന​ല്ലോ കൂ​ടു​ത​ലും. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട് മേ​യാ​നു​ള്ള വ​യ്ക്കോ​ലി​നാ​യി നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്നു.

അ​തും പാ​ട്ട​ത്തി​നാ​ണ് ചെ​യ്തി​രു​ന്ന​ത്. നെ​ല്ല് ഉ​ട​മ​സ്ഥ​നും വ​യ്ക്കോ​ൽ പ​ണി​ക്കാ​ര​നു​മാ​യി​രു​ന്നു. ആ ​വ​യ്ക്കോ​ൽ​കൊ​ണ്ടാ​ണ് സ്വ​ന്തം വീ​ടൊ​ക്കെ മേ​ഞ്ഞി​രു​ന്ന​ത്. വീ​ട്ടു​ലു​ള്ള​തും വീ​ട്ടു​കാ​രി​ലു​ള്ള​തു​മൊ​ക്കെ പ​ണ​യം​വെ​ച്ചാ​ണ് അ​ന്ന് നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ക. പി​ന്നീ​ട് ഇ​തി​ന്‍റെ ക​ടം വീ​ട്ടാ​ൻ കൃ​ഷി​യൊ​ഴി​ഞ്ഞ സ​മ​യം ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് പോ​കും.

അ​വി​ടെ ചെ​ന്ന് ക​രി​പ്പ​ണി ചെ​യ്യും. അ​ന്ന് നാ​ട്ടി​ലെ മി​ക്ക​വ​രും അ​വി​ടെ താ​മ​സി​ച്ച് ക​രി​പ്പ​ണി എ​ടു​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ചി​ല​ർ നാ​ളു​ക​ളേ​റെ അ​വി​ടെ താ​മ​സി​ച്ചാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മ​റ്റു ചി​ല​ർ സീ​സ​ണു​ക​ളി​ൽ മാ​ത്ര​മാ​യും ജോ​ലി നോ​ക്കി.

ബി​സി​ന​സി​ൽ​നി​ന്നൊ​ക്കെ ല​ഭി​ക്കു​ന്ന​ത് പോ​ല​ത്ര ലാ​ഭം കാ​ർ​ഷി​ക വൃ​ത്തി​യി​ൽ​നി​ന്ന് ല​ഭി​ക്കി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് പ​റ​യു​ന്നു. പ്രാ​യം 64 ക​ഴി​ഞ്ഞെ​ങ്കി​ലും കൃ​ഷി​യി​ൽ ഇ​ന്നും സ​ജീ​വ​മാ​യി​ട്ടും അ​ത്ര​ക്കൊ​ന്നും സ​മ്പാ​ദി​ക്കാ​ൻ മു​ഹ​മ്മ​ദി​നാ​യി​ല്ല. അ​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം കൃ​ഷി ചെ​യ്ത​ത് അ​ധി​ക​വും പാ​ട്ട​ഭൂ​മി​യി​ലാ​യി​രു​ന്നു.

കൃ​ഷി​യി​ൽ ക​ർ​ഷ​ക​ന​ല്ല ലാ​ഭം, ഇ​ട​നി​ല​ക്കാ​ര​നും വ്യാ​പാ​രി​ക​ൾ​ക്കു​മാ​ണ്. 50 രൂ​പ പ​യ​റി​ന് മാ​ർ​ക്ക​റ്റ് വി​ല​യു​ണ്ടെ​ങ്കി​ൽ പ്ര​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ ക​ർ​ഷ​ക​ന് 35-40 വ​രെ മാ​ത്ര​മേ വി​ല ല​ഭി​ക്കൂ. അ​ല്ലെ​ങ്കി​ൽ സ്വ​ന്തം നി​ല​ക്ക് വി​പ​ണി ക​ണ്ടെ​ത്ത​ണം. അ​തി​നു പ​ല​പ്പോ​ഴും സാ​ധി​ക്കാ​ത്ത​താ​ണ് മി​ക​ച്ച വി​ല ക​ർ​ഷ​ക​ർ​ക്ക് അ​ന്യ​മാ​കു​ന്ന​ത്. കൂ​ടാ​തെ, വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​ള​നാ​ശ​വു​മൊ​ക്കെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

ഇ​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തോ തു​ച്ഛ​വും. അ​തു കി​ട്ടാ​ൻ​ത​ന്നെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങ​ണം. നാ​ട്ടി​ൽ കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. പു​തു​ത​ല​മു​റ​ക്ക് കൃ​ഷി അ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പോ​ലു​മി​ല്ല. അ​ത്യാ​വ​ശ്യ​ത്തി​ന് സ്വ​ന്ത​മാ​യി കൃ​ഷി​ചെ​യ്താ​ൽ ഏ​തൊ​രാ​ൾ​ക്കും വി​ശ്വ​സി​ച്ച് ആ​ഹ​രി​ക്കാം. അ​തി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ന​മ്മ​ൾ ചെ​ല​വി​ടു​ന്ന സ​മ​യ​ത്തി​ന്‍റെ നേ​ർ​പ​കു​തി നേ​രം മ​തി.

കൃ​ഷി​യി​ൽ ത​നി​ക്കൊ​പ്പം കു​ടും​ബ​ത്തി​ന്‍റെ സ​ഹാ​യ​മു​ണ്ടെ​ന്ന് കു​ഞ്ഞാ​ൻ പ​റ​യു​ന്നു. മൈ​മൂ​ന​യാ​ണ് ഭാ​ര്യ. സ​ഫീ​ർ, ഷി​ഫാ​ന​ത്ത്, സു​ഹൈ​ർ, സു​ബൈ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - 20 years of farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.