ന്യൂഡൽഹി: പച്ചയായി ഇസ്ലാംവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ് ചാനൽ സുദർശൻ ടി.വിയുടെ പരിപാടി ഡൽഹി ഹൈകോടതി തടഞ്ഞിട്ടും അതേ ചാനലിന് സ്പോൺസർഷിപ് തുടരുന്ന 'അമുലി'നെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം.
Sponsoring the Hate Monster like @SureshChavhanke ,who promotes Hatred against MUSLIM.
— नौटंकीबाज (@PAPA__Tweets) August 29, 2020
Rt if you Agree to #BoycottAmul . pic.twitter.com/nZViF98VgN
ഇന്ത്യയുടെ കാമധേനുവായി വാഴ്ത്തപ്പെടുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള അമുൽ കമ്പനിയാണ് കടുത്ത വിമർശനങ്ങൾക്കിടെയും ഹിന്ദുത്വ അനുകൂല ചാനലിന് സ്പോൺസർഷിപ് തുടരുന്നത്. ഇസ്ലാംഭീതിയുടെ 'അമുലി'നെ ബഹിഷ്കരിക്കുക എന്ന ആഹ്വാനവുമായി ട്വിറ്ററിൽ കാമ്പയിൻ സജീവമാണ്.
പരസ്യവാചകങ്ങൾ മാറ്റി 'ഇന്ത്യയുടെ രുചി' എന്നതിനു പകരം ഇന്ത്യയുടെ മാലിന്യം എന്നതുൾപ്പെടെ പ്രചാരണവും ചിലർ ഏറ്റെടുത്തിട്ടുണ്ട്.
ഇനി അമുൽ ഉപയോഗിക്കില്ലെന്നും ബഹിഷ്കരിക്കുക എന്നും ആഹ്വാനം ചെയ്ത് നിരവധി പേരാണ് രംഗത്തുള്ളത്. ചാനലിന് സ്പോൺസർഷിപ് തുടരുന്നത് പുനരാലോചിക്കണമെന്ന് യു.കെ ആസ്ഥാനമായ 'സ്റ്റോപ് ഫണ്ടിങ് ഹെയ്റ്റ്' അമുലിനോട് ആവശ്യപ്പെട്ടു.
സർക്കാർ ജോലികൾ മുസ്ലിംകൾ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിൽലായിരുന്നു സംഘ്പവിവാർ ചാനലായ സുദർശൻ ടി.വി വിദ്വേഷ പ്രചാരണ പരിപാടി നടത്താനിരുന്നത്. എന്നാൽ, 'ബിന്ദാസ് ബോൽ' എന്ന പേരിലുള്ള പ്രസ്തുത പരിപാടി ഡൽഹി െഹെകോടതി തടഞ്ഞു. ജാമിഅ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് നവിൻ ചാവ്ലയുടെ സിംഗിൾ ബെഞ്ചാണ് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂൾ ചെയ്ത പരിപാടി സ്റ്റേചെയ്തത്.
ചാനല്‍ വാര്‍ത്തക്കെതിരെ ഐ.പി.എസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. സിവില്‍ സര്‍വിസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ വന്ന വാര്‍ത്ത വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നായിരുന്നു ഐ.പി.എസ് അസോസിയേഷെൻറ പ്രതികരണം.
. @Amul_Coop pays for hateful content on Sudarshan TV..
— | Arif Khan 🇮🇳 आरिफ़ खान | (@ArifKIndian) August 29, 2020
I will not use any amul product in future..
Lets stop funding hate.. pic.twitter.com/dMH4TxZWVX
Join #Amul Facebook Live at 5 pm on 30th August 2020 for #SimpleHomemadeRecipes by Chef Dhum Singh Rana, Executive Chef, Alborz Kitchen and Company, Pune#Chef Dhum will show how to make Makhani Patyud With Hung Salad https://t.co/ubzm0KMNAo pic.twitter.com/AUALvUD8KH
— Amul.coop (@Amul_Coop) August 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.