കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കും.
വിവരം നൽകുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധപ്പെടുത്തി.
വിവിധ കേസുകളിൽ ഉൾപ്പെട്ട സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍ (അക്ബര്‍), ചന്ദ്രു, ജിഷ (രജനി), രവീന്ദ്ര, എ.എസ്. സുരേഷ്, കവിത, വസന്ത് (ജോഗീഷ്), വിമല്‍കുമാര്‍, മനോജ്, അനീഷ് ബാബു എന്നിവരുടെ ചിത്രങ്ങളടക്കമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഫോൺ: 9497999998, 9497998990, 9497996974, 9497990125.
മാവോവാദി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്ക് കീഴടങ്ങലിനും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും വിശദമായ അറിയിപ്പുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കേരള സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് kerala.gov.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.