കുറ്റ്യാടി: കുറ്റ്യാടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. നടുപ്പൊയില്‍ സ്വദേശി എടക്കോട്ട് കണ്ടി റഫീഖിന്‍റെ മകന്‍ മുഹമ്മദാണ് (17) മരിച്ചത്.
ദേവർകോവിൽ കിഴക്കോട്ടിൽ താഴെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ അകപ്പെടുകയായിരുന്നു. ബന്ധുവീട്ടിൽ വന്നതായിരുന്നു മുഹമ്മദ്. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ മുഹമ്മദിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.