ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പതിവായി നടത്തുന്ന ചടങ്ങാണ് 'ഹൽവ സെറിമണി'. ധനമന്ത്രിയും മന്ത്രാലയത്തിലെ മറ്റു ഉദ്യോഗസ്ഥരും ആതിഥേയത്വം വഹിക്കുന്ന പരമ്പരാഗത ഹൽവ ചടങ് ബജറ്റ് അവതരണത്തിന് മുൻപുള്ള സുപ്രധാനമായ ചടങ്ങാണ്.
രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ഇടക്കാല ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്ത ഹൽവാ ചടങ്ങ് ഇത്തവണയും മുടക്കമില്ലാതെ നടന്നു. ഇത്തവണത്തെ ചടങ്ങില്‍ ചടങ്ങില്‍ ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍, സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര, സി.ബി.ഡി.ടി ചെയര്‍മാന്‍ നിതിന്‍ കുമാര്‍ ഗുപ്ത എന്നിവരും ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ എല്ലാവര്‍ക്കും ഹല്‍വ വിതരണം ചെയ്തു.
എന്നാൽ, എന്താണ് ഈ ഹൽവ ചടങ്ങ്, ബജറ്റുമായി ഇതിനുള്ള ബന്ധമെന്താണെന്ന് നോക്കാം..
ബജറ്റിന് അന്തിമരൂപം തയാറായി പ്രിൻറിങ്ങ് തുടങ്ങുന്നതിന് മുൻപുള്ള മധുരം വിതരണം ചെയ്യുന്ന ചടങ്ങാണിത്. ബജറ്റ് അവതരണത്തിന് ഏതാണ്ട് 10 ദിവസം മുൻപ് സെൻട്രൽ ഡൽഹിയിലെ ധനകാര്യ മന്ത്രാലയത്തിന്റെ (നോർത്ത് ബ്ലോക്ക്) ബേസ്‌മെൻ്റിലാണ് ഈ ചടങ്ങ് നടക്കുക. ബജറ്റ് നിർമാണവുമായി ബന്ധപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്യും.
ഹൽവ ചടങ്ങിന് ശേഷം ബജറ്റ് തയാറാക്കുന്നതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ ഇവിടെ അടച്ചിടും. ഇവർക്ക് പിന്നീട് ബജറ്റ് അവതരണം കഴിയുന്നത് വരെ, പുറത്തിറങ്ങാനോ പുറം ലോകവുമായി ആശയവിനിമയം നടത്താനോ പാടില്ല. പത്തു ദിവസവും ഇവിടെ തന്നെ കഴിയണം. ബജറ്റിന്റെ രഹസ്യ സ്വഭാവം നിലനിർത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ മൊബൈല്‍ ഫോണോ ഇന്‍റര്‍നെറ്റോ ഉപയോഗിക്കാന്‍ പാടില്ല. കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ പാടില്ല. അടിയന്തിര സാഹചര്യങ്ങളിൽ, ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ഒരു നിശ്ചിത നമ്പറിൽ സന്ദേശം അയയ്‌ക്കാൻ അവസരമുണ്ട്. ബജറ്റ് മേശപ്പുറത്ത് വെക്കുന്നത് വരെ അവരെ ലോക്ക് ചെയ്യും.
1950-ൽ ഉണ്ടായ ബജറ്റ് ചോർച്ചയാണ് ഈ നടപടിക്രമങ്ങളിലേക്ക് നയിച്ചത്. കേന്ദ്ര ബജറ്റിൻ്റെ ഒരു ഭാഗം രാഷ്ട്രപതി ഭവനിൽ അച്ചടി നടക്കുമ്പോൾ ചോർന്നു. ചോർച്ചയെ തുടർന്ന് അന്നത്തെ ധനമന്ത്രി ജോൺ മത്തായിക്ക് രാജിവെക്കേണ്ടി വന്നു. തുടർന്നാണ് ജീവനക്കാരെ അടച്ചിട്ട് പണിയെടുപ്പിക്കുന്ന ഏർപാട് തുടങ്ങിയത്. 1980 മുതൽ, നോർത്ത് ബ്ലോക്ക് ബേസ്‌മെൻ്റ് ബജറ്റ് പ്രിൻ്റിംഗിനുള്ള സ്ഥിരമായ സ്ഥലമായി സ്ഥാപിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.