എയർ ഇന്ത്യ വിൽപനയിൽ നടപ്പു വർഷം സർക്കാറിന് കിട്ടിയത് 2700 കോടിയെന്ന് ബജറ്റ് കണക്കുകൾ. ഇക്കൊല്ലം ഓഹരി വിൽപനയിലൂടെ ഒന്നേമുക്കാൽ ലക്ഷം കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിൽ, കിട്ടിയത് 12,030 കോടി മാത്രം.
എയർ ഇന്ത്യയുടെ 2700 കോടിയും ഈ കണക്കിൽ പെടും. ഉദ്ദേശിച്ച വിധം വിൽപന നടക്കാത്തതിന് കാരണമായി കോവിഡ് സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കൊല്ലം ലക്ഷ്യം കുറച്ചു -65,000 കോടി.
ബജറ്റിലെ ഓഹരി വിൽപന ലക്ഷ്യം പാളുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്. 2020-21ൽ ലക്ഷ്യമിട്ടത് 2.10 ലക്ഷം കോടി; കിട്ടിയത് 37,897 കോടി. 2019-20ൽ കിട്ടിയത് 50,298 കോടിയിൽ ലക്ഷ്യമിട്ടത് 1.05 ലക്ഷം കോടി.
എന്നാൽ, 2018-19ൽ പ്രതീക്ഷിച്ചത് 80,000 കോടി, കിട്ടിയത് 84,972 കോടി. നടപ്പു വർഷം എൽ.ഐ.സി ഓഹരി വിൽപനയാണ് മുഖ്യം. ബി.പി.സി.എൽ, ഷിപിങ് കോർപറേഷൻ, കെണ്ടയ്നർ കോർപറേഷൻ, പവൻ ഹൻസ് തുടങ്ങിയവയുടെ ഓഹരി വിൽപനക്കും മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.