പ്രതിരോധ മേഖലക്ക് അധിക വിഹിതം വകയിരുത്തിയപ്പോൾ രാജ്യത്തെ പ്രധാന പൊതുഗതാഗത മേഖലയായ റെയിൽവേയെക്കുറിച്ച് പരാമർശം പോലും നടത്താതെ ധനമന്ത്രി.
- കഴിഞ്ഞവർഷം 6.21 ലക്ഷം കോടിയാണ് പ്രതിരോധ മേഖലക്ക് നീക്കിവെച്ചത്. പ്രതിരോധ മന്ത്രാലയത്തിന് 6,81,210.27 കോടി ലഭിക്കും. 1,80,000 കോടിയാണ് പ്രതിരോധ മേഖലക്കുള്ള വിഹിതം.
- ബജറ്റ് അവതരണത്തിൽ രാജ്യത്തെ പ്രധാന പൊതുഗതാഗത മേഖലയായ റെയിൽവേയെക്കുറിച്ച് ഒരു വരിപോലും ധനമന്ത്രി പറഞ്ഞില്ല. കഴിഞ്ഞ ബജറ്റിൽ 2.52 ലക്ഷം കോടി രൂപ വകയിരുത്തിയ റെയിൽവേക്ക് 746 കോടി രൂപ മാത്രമാണ് വർധന. ട്രാക്ക് വിപുലീകരണം, വൈദ്യുതീകരണം, സ്റ്റേഷൻ നവീകരണം തുടങ്ങി അടിസ്ഥാന വികസന പദ്ധതികൾക്കാണ് അധികവും നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.