ന്യൂഡൽഹി: നോട്ട് നിരോധനം പാഴ്വേലയായിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് അച്ചടി റിസർവ് ബാങ്ക് (ആർ.ബി.െ എ) നിർത്തിയതായി റിപ്പോർട്ട്. 2000 രൂപ നോട്ട് പൂഴ്ത്തിവെപ്പിനും നികുതി വെട്ടിപ്പിനും ക ള്ളപ്പണത്തിനും ദുരുപയോഗം ചെയ്യുന്നതായി സർക്കാർ സംശയിക്കുന്നതിനെ തുടർന്നാണ് ആർ.ബി.െഎയുടെ നടപടി.
2000 രൂപ നോട്ട് അസാധുവാക്കുന്നില്ലെന്നും പടിപടിയായി വിതരണം നിർത്തുകയാണ് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. 2000 രൂപ നോട്ട് പിൻവലിക്കാൻ ഉദ്ദേശ്യമില്ലെന്ന് ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ധനമന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 2017 ഡിസംബർ എട്ടുവരെ 365.4 കോടി 2000 രൂപ നോട്ടുകൾ ആർ.ബി.െഎ അച്ചടിച്ചിട്ടുണ്ട്. ഇതിന് മൊത്തം 15,78,700 കോടി രൂപയാണ് മൂല്യം.
ഇതിൽ 2,46,300 കോടിയുടെ നോട്ടുകൾ വിപണിയിൽ വിതരണം ചെയ്തിട്ടില്ല. 2016 നവംബർ എട്ടിനാണ് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. കള്ളപ്പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞിരുന്നെങ്കിലും ആർ.ബി.െഎ വെളിപ്പെടുത്തിയ കണക്കു പ്രകാരം അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി വ്യക്തമായിരുന്നു.
നോട്ട് നിരോധനത്തിെൻറ തുടർച്ചയായാണ് സർക്കാർ 2000 രൂപ നോട്ട് വിപണിയിൽ ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.