പരസ്പര സഹകരണം: പേമെന്‍റ് ബാങ്കുകള്‍ക്ക് പിന്നാലെ വാണിജ്യ ബാങ്കുകള്‍

മുംബൈ: റിസര്‍വ് ബാങ്ക് പുതുതായി അനുവദിച്ച പേമെന്‍റ് ബാങ്കുകള്‍ തങ്ങളുടെ ബിസിനസിനെ ബാധിക്കാതിരിക്കാന്‍ വാണിജ്യ ബാങ്കുകള്‍ ശ്രമം തുടങ്ങി. പരസ്പര സഹകരണത്തിലൂടെ ഇരു കുട്ടര്‍ക്കും നേട്ടമുണ്ടാക്കാവുന്ന മാര്‍ഗങ്ങളുമായാണ് വാണിജ്യ ബാങ്കുകള്‍ പുതുതായി പേമെന്‍റ് ബാങ്കിന് ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് പിറകെ കൂടിയിരിക്കുന്നത്.  താപാല്‍ വകുപ്പിന്‍െറ ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്കുമായി പങ്കാളിത്തം തുടങ്ങാന്‍ താല്‍പര്യമറിയിച്ച് 20 ഓളം ബാങ്കുകളാണ് സമീപിച്ചത്. എസ്.ബി.ഐയും ഐ.ഡി.ബി.ഐയുമുള്‍പ്പെടയെുള്ളവര്‍ ഇക്കുട്ടത്തിലുണ്ട്. വാണിജ്യ ബാങ്കുകളില്‍നിന്നുള്ള വായ്പകള്‍ക്ക്  പേമെന്‍റ് ബാങ്കുകള്‍ സഹായിച്ചാല്‍, പേമെന്‍റ് ബാങ്കിന്‍െറ ഇടപാടുകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ സേവനങ്ങളാന് പലരും മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെലവു കുറഞ്ഞ രീതിയില്‍ അതിവേഗത്തിലുള്ള പണം കൈമാറ്റത്തിനുള്‍പ്പെടെ പേമെന്‍റ് ബാങ്കുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇത് തങ്ങളുടെ വ്യാപരത്തെ ബാധിക്കുമെന്നാണ് വാണിജ്യ ബാങ്കുകളുടെ ഭീതി. റിസര്‍വ് പുറപ്പെടുവിച്ച  ചട്ടങ്ങളനുസരിച്ച് പേമെന്‍റ് ബാങ്കുകള്‍ക്ക് ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കനും ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനും സാധിക്കും. എന്നാല്‍, വായ്പ അനുവദിക്കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനോ അനുമതിയില്ല. ഈ സാഹചര്യത്തില്‍ പങ്കാളിത്തത്തിലൂടെ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കാനാവുമെന്നാണ് വാണിജ്യ ബാങ്കുകളുടെ കണ്ടത്തെല്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തപാല്‍ വകുപ്പ് പറയുന്നു. 11 സ്ഥാപനങ്ങള്‍ക്കാണ് പുതുതായി പേമെന്‍റ് ബാങ്ക് തുടങ്ങാന്‍ അനുമതി ലഭിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.