ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളിലെ പണം വൈകാതെ ഉപഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫിസുകളിലെ എ.ടി.എമ്മുകള്‍ വഴിയും പിന്‍വലിക്കാനാവും. മറ്റ് ബാങ്കുകളുമായി എ.ടി.എം പങ്കിടുന്നതിന് തപാല്‍ വകുപ്പ് റിസര്‍വ് ബാങ്കിന്‍െറ അനുമതി തേടുന്ന സാഹചര്യത്തിലാണിത്്. പേമെന്‍റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന് നേരത്തെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. നിലവില്‍ രാജ്യത്തൊട്ടാകെ 600 എ.ടി.എമ്മുകളാണ് ഇന്ത്യ പോസ്റ്റിനുള്ളത്. ഇത് മാര്‍ച്ച് അവസാനിക്കുമ്പോഴേക്ക് 1000 മായും അടുത്ത ഏതാനും വര്‍ഷം കൊണ്ട് 10,000 ആയും ഉയര്‍ത്താനാണ് ലക്ഷ്യം. 1,55,000 പോസ്റ്റ് ഓഫിസുകള്‍ ഉള്ളതില്‍ എല്ലായിടത്തും എ.ടി.എം തുടങ്ങാനാണ് പദ്ധതി. ഇതില്‍ 1,30,000 വും ഗ്രാമീണ മേഖലയില്‍ ആണ് എന്നത് സാധാരണക്കാര്‍ക്ക് പ്രയോജനകരമാവും. അടുത്ത മൂന്നുവര്‍ഷം കാണ്ട് എ.ടി.എമ്മുകളും മൈക്രോ എ.ടി.എമ്മുകളും പോസ്റ്റ് ഓഫിസുകളില്‍ വ്യാപകമാക്കുന്നതിന് ബജറ്റും ഊന്നല്‍ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ മാത്രം 1,26,181 എ.ടി.എം ഡെബിറ്റ് കാര്‍ഡുകളാണ് ഇന്ത്യ പോസ്റ്റ് അക്കൗണ്ട് ഉടമകള്‍ക്ക് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.