റിപ്പോ നിരക്കിളവ്: ബാങ്കുകള്‍ നിരക്കു കുറച്ചു തുടങ്ങി

ന്യൂഡല്‍ഹി:  റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്‍െറ ചുവടു പിടിച്ച് ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചു തുടങ്ങി. രണ്ടു പൊതുമേഖലാ ബാങ്കുകളാണ് വെള്ളിയാഴ്ച നിരക്കു കുറച്ചത്. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് (എം.സി.എല്‍.ആര്‍) അധിഷ്ഠിത വായ്പകളുടെ നിരക്കുകള്‍ 0.15 ശതമാനവും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 0.05 ശതമാനവുമാണ് കുറച്ചത്. ഒ.ബി.സി ആറു മാസ വായ്പ നിരക്ക് 0.10 ശതമാനം കുറച്ച് 9.30 ശതമാനമായാണ് പുനര്‍നിര്‍ണയിച്ചത്. ഒക്ടോബര്‍ 10 മുതലാണ് പ്രാബല്യം. യൂണൈറ്റഡ് ബാങ്ക് ഒരു വര്‍ഷത്തേക്ക് നിരക്ക് 9.40 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്. റിസര്‍വ് ബാങ്ക് ചൊവ്വാഴ്ചയാണ് റെപ്പോ നിരക്ക് 6.05 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായി കുറച്ചത്. ഇതിന്‍െറ പിന്നലെ തന്നെ ഐ.സി.ഐ.സി.ഐ ബാങ്ക് എം.സി.എല്‍.ആര്‍ അധിഷ്ഠിത ഒരു വര്‍ഷ നിരക്ക് 0.05 ശതമാനം കുറച്ചിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും സമാനമായി നിരക്കു കുറച്ചിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.