കേരള ബാങ്കിൽ 22 ഇനം വായ്പകൾ

തിരുവനന്തപുരം: കേരള ബാങ്ക് 22 ഇനം വായ്പകളാണ്​ ജനങ്ങൾക്കായി മുന്നോട്ടു​വെക്കുന്നതെന്ന്​ ചെയർമാൻ ഗോപി കോട്ടമുറിക്കൽ. കാർഷിക വായ്പകൾ മുതൽ ഭവന നിർമാണ വായ്പകൾ വരെ ഇതിൽ ഉൾപ്പെടും. നടപടികൾ ലഘൂകരിച്ച് വായ്പകൾ സാധാരണക്കാരിലെത്തിക്കാനാണ് കേരള ബാങ്കി​െൻറ ശ്രമം. അമിത നിരക്കുകളോ ഒളിഞ്ഞിരിക്കുന്ന മറ്റ് ചാർജുകളോ കേരള ബാങ്കിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്കി​െൻറ വായ്​പകളെക്കുറിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് ഡയറക്ടർ പി. ഗഗാറിൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ, സി.ജി.എം കെ.സി. സഹദേവൻ, ബാങ്ക് ഡയറക്ടർ എം. സത്യപാലൻ, ജനറൽ മാനേജർമാരായ എസ്. കുമാർ, പി. ഗോപകുമാർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - 22 types of loans in Kerala Bank - Gopi Kottamurikkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.