മുംബൈ: കള്ളനോട്ടുകൾ കെണ്ടത്താനുള്ള നിർദേശങ്ങൾ ലംഘിച്ചതിന് എസ്.ബി.െഎക്ക് റിസർവ് ബാങ്ക് 40 ലക്ഷം രൂപ പിഴയിട്ടു. വ്യാജ കറൻസി കണ്ടെത്തുന്നതിനും അതു തടയുന്നതിനും കർശന നിർദേശം നൽകിയിരുന്നുവെങ്കിലും അത് പാലിച്ചിെല്ലന്ന് വിലയിരുത്തിയാണ് മാർച്ച് ഒന്നിന് 40 ലക്ഷം പിഴ ചുമത്തിയതെന്ന് ആർ.ബി.െഎ വിജ്ഞാപനത്തിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യേക ഇടപാടിലെ വീഴ്ചയുടെ േപരിലല്ല പിഴ ചുമത്തിയതെന്നും ആർ.ബി.െഎ വ്യക്തമാക്കി.
രാജ്യത്ത് എസ്.ബി.െഎയുടെ രണ്ട് ശാഖകളിലെ കറൻസി ചെസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ചട്ടലംഘനം കെണ്ടത്തിയത്. പരിശോധന റിപ്പോർട്ടിെൻറയും മറ്റു രേഖകളുെടയും അടിസ്ഥാനത്തിൽ ജനുവരി അഞ്ചിന് ബാങ്കിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബാങ്കിെൻറ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്. നിഷ്ക്രിയ ആസ്തി തരംതിരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ആക്സിസ് ബാങ്കിന് മൂന്നു കോടിയും കെ.വൈ.സി നടപടിക്രമങ്ങൾ പാലിക്കാത്തതിന് ഇന്ത്യൻ ഒാവർസീസ് ബാങ്കിന് രണ്ടു കോടിയും കഴിഞ്ഞ ദിവസം ആർ.ബി.െഎ പിഴയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.