ന്യൂഡൽഹി: 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിന് ശേഷം ചെക്ക്ബുക്ക് ഇടപാടുകളും കേന്ദ്രസർക്കാർ നിരോധിക്കുന്നു. ഡിജിറ്റിൽ പണമിടപാടുകൾ വർധിപ്പിക്കുന്നതിനായാണ് നടപടി.
കോൺഫെഡറേഷൻ ഒാഫ് ആൾ ഇന്ത്യ ട്രേഡേഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രവീൺ ഖണ്ഡേവാലാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. കേന്ദ്രസർക്കാർ ചെക്ക്ബുക്ക് പിൻവലിക്കാനുള്ള സാധ്യതകളാണ് കാണുന്നതെന്ന് അദ്ദേഹം പി.ടി.െഎയോട് പറഞ്ഞു.
കറൻസി നോട്ട് അച്ചടിക്കുന്നതിനായി സർക്കാർ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകൾക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും വേണം. ഇത് ഒഴിവാക്കാൻ ഡിജിറ്റൽ ഇടപാടുകൾ സഹായിക്കുമെന്നാണ് സർക്കാറിെൻറ കണക്ക് കൂട്ടൽ. നവംബർ എട്ടിലെ നോട്ട് നിരോധനത്തിന് ചെക്ക് ഇടപാടുകളിൽ വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.