മുംബൈ: രാജ്യത്തെ ആദ്യ പെയ്മെൻറ് ബാങ്ക് എയർടെൽ രാജസ്ഥാനിൽ ആരംഭിച്ചു. മറ്റ് ബാങ്കുകളിൽ നിന്ന് വ്യത്സതമാണ് എയർടെല്ലിെൻറ പേയ്മെൻറ് ബാങ്ക് സംവിധാനം. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സംവിധാനം രാജസ്ഥാനിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ രാജ്യം മുഴുവൻ ബാങ്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയാണ് എയർടെൽ പേയ്മെൻറ് ബാങ്കിലുടെ ലഭിക്കുക. രാജ്യത്ത് ഇന്ന് മറ്റു ബാങ്കുകൾ നൽകുന്നതിലും ഉയർന്ന നിരക്കാണ് ഇത്. എന്നാൽ വളരെ കുറഞ്ഞ നിരക്കിലാവും വായ്പ നൽകുക.4 ശതമാനമായിരിക്കും ബാങ്കിലെ വായ്പ പലിശ നിരക്ക്.
എയർടെലിെൻറ പേയ്മെൻറ് സംവിധാനമായ എയർടെൽ മണിക്കാണ് ആദ്യമായി റിസർവ് ബാങ്ക് ലൈസൻസ് നൽകിയത്. അനുമതി ലഭിച്ച ശേഷം എയർടെൽ കൊട്ടക് മഹീന്ദ്ര ബാങ്കുമായി ധാരണയിലെത്തിയിരുന്നു. എയർടെൽ ബാങ്കിന് എ.ടി.എം കാർഡുകളോ ഡെബിറ്റ് കാർഡുകളോ ഉണ്ടാവില്ല. എല്ലാ ഉപഭോക്തകൾക്ക് 1 ലക്ഷം രൂപയുടെ ഇൻഷൂറൻസും ബാങ്ക് നൽകുന്നുണ്ട്.
എയർടെല്ലിെൻറ മൊബൈൽ നമ്പറായിരിക്കും ബാങ്കിെൻറ അക്കൗണ്ട് നമ്പർ. പൂർണ്ണമായും ആധാർ സംവിധാനം ഉപയോഗിച്ച് കൊണ്ടാവും ബാങ്കിലെ ഇടപാടുകൾ. ഇടപാടുകൾക്കായി പുതിയ ആപ്പും എയർടെൽ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വരെ സേവനം ലഭിക്കുന്ന വിധത്തിലാവും പുതിയ ബാങ്കിെൻറ പ്രവർത്തനം എന്നും എയർടെൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.