ന്യൂഡൽഹി: എ.ടി.എം ഇടപാടുകളുടെ ഫീസ് ജനുവരി ഒന്നുമുതൽ കൂട്ടാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാല്‍ തുക നല്‍കേണ്ടിവരും.
ഓരോ പണമിടപാടിനും 20 രൂപയാണ് നിലവിൽ ഫീസ്. 2022 ജനുവരി ഒന്നുമുതൽ ഇത് 21 രൂപയാകും. പുറമേ 18 ശതമാനം ജി.എസ്.ടിയും നൽകണം. പണം പിൻവലിക്കൽ മാത്രമല്ല, ബാലൻസ് പരിശോധിക്കൽ, മിനി സ്‌റ്റേറ്റ്‌മെൻറ് എടുക്കൽ എന്നിവയെല്ലാം ഇടപാട് പരിധിയിൽ വരും.
ഇവ ഓരോന്നും ഓരോ ഇടപാടായാണ് കണക്കാക്കുക. ഇതനുസരിച്ച് ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ് എന്നിവയുടെ സൗജന്യ തവണകള്‍ കഴിഞ്ഞാലും അധിക തുക ഈടാക്കും. ഇത് അക്കൗണ്ടില്‍നിന്ന് ഓട്ടോമാറ്റിക്കായി കുറയുകയാണ് ചെയ്യുക. നിലവിൽ അക്കൗണ്ടുള്ള ബാങ്കിെൻറ എ.ടി.എമ്മിൽ അഞ്ചും മറ്റുബാങ്ക് എ.ടി.എമ്മിൽ മെട്രോ നഗരങ്ങളിൽ മൂന്നും ഇടപാടുകളാണ് പ്രതിമാസം സൗജന്യം. ഇതര നഗരങ്ങളിൽ മറ്റുബാങ്ക് എ.ടി.എമ്മുകളിൽ അഞ്ച് ഇടപാടുകൾ സൗജന്യമായി നടത്താം.
എ.ടി.എമ്മില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആർ.ബി.ഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം ഉത്തരവായി റിസർവ് ബാങ്ക് ജൂൺ 10നുതന്നെ ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.