ന്യൂഡൽഹി: മൂന്നരവർഷം കൊണ്ട് ഉപഭോക്താക്കളുടെ പോക്കറ്റിൽ കൈയിട്ടുവാരി പൊതുമേ ഖല ബാങ്കുകൾ സമ്പാദിച്ചുകൂട്ടിയത് 10,000 കോടി രൂപ. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിെൻറയും എ.ടി.എം ഇടപാടുകളുടെയും പേരിലാണ് ബാങ്കുകളുടെ പ ിടിച്ചുപറി തുടരുന്നത്. പാർലമെൻറിൽ തൃണമൂൽ കോൺഗ്രസ് എം.പി ദിബ്യേന്ദു അധികാരിയുട െ ചോദ്യത്തിനുത്തരമായി ധനമന്ത്രാലയം സമർപ്പിച്ച രേഖകളിലാണ് ഇൗ വിവരം.
സ്വകാര്യ ബാങ്കുകളും ഇതേരീതിയിൽ വൻതുക ഉപഭോക്താക്കളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അതിെൻറ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിെൻറ പേരിൽ അഞ്ച് മുൻനിര ബാങ്കുകൾ ഇൗടാക്കിയത് 6246 കോടിയാണ്. സൗജന്യമായി അനുവദിച്ചതിൽ കൂടുതൽ എ.ടി.എം ഇടപാടുകൾ നടത്തിയതിന് ഇൗടാക്കിയത് 4145 കോടി രൂപയും.
2015 മുതൽ 2018 സെപ്റ്റംബർ വരെ ആകെ ഇൗടാക്കിയത് 10391 കോടി രൂപ. അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടിനും ജൻധൻ അക്കൗണ്ടിനും മിനിമം ബാലൻസ് ആവശ്യമില്ല. ബാങ്കുകൾ നൽകുന്ന സേവനങ്ങൾക്ക് ചാർജ് ഇൗടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. അതാത് ബാങ്ക് ബോർഡുകളുടെ അനുമതിയോടെയാണ് നിരക്ക് നിശ്ചയിക്കുന്നത്.
എന്നാൽ, ഇതൊരിക്കലും അധികമാകരുതെന്നും നൽകുന്ന സേവനത്തിെൻറ ശരാശരി തുകയേ ഇടാക്കാവൂവെന്നുമാണ് നിർദേശം. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലെ ഏത് എ.ടി.എമ്മുകളിലും ചുരുങ്ങിയത് മൂന്ന് സൗജന്യ ഇടപാടുകൾ പ്രതിമാസം അനുവദിക്കണമെന്ന് ആർ.ബി.െഎ ഉത്തരവുണ്ട്. മറ്റ് പ്രദേശങ്ങളിൽ അതാത് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പ്രതിമാസം ചുരുങ്ങിയത് അഞ്ച് സൗജന്യ ഇടപാടും അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടിയാൽ ഒരു ഇടപാടിന് പരമാവധി 20 രൂപവരെ നിരക്ക് ഇൗടാക്കാമെന്നാണ് നിബന്ധനയെന്നും ധനമന്ത്രാലയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.