ന്യൂഡല്‍ഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ മൂന്നു മണിക്കൂറിനകം നിറക്കണമെന്ന് ബാങ്കു കളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിനുശേഷവും ഉപഭോക്താക്കൾ ക്ക് പണം ലഭിച്ചില്ലെങ്കിൽ പിഴ ഇൗടാക്കുമെന്നും ബാങ്കുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി.
ചെറിയ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥാപിച്ച എ.ടി.എമ്മുകളിൽ പണം കാലിയായാൽ നിറക്കാൻ കാലതാമസമെടുക്കുന്നതായി വ്യാപക പരാതികളുയർന്നിരുന്നു. എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ മെഷീനിൽ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉടൻ പണം നിറക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കാറില്ല. ഇതുമൂലം ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വിസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.