കഴിഞ്ഞ ഏതാനം വർഷങ്ങളായി കടുത്ത പ്രതിസന്ധിയാണ് ഇന്ത്യൻ ബാങ്കിങ് മേഖലയിൽ തുടരുന്നത്. മൂന്ന് വർഷത്തിനിടെ അഞ്ച് ബാങ്കുകളാണ് രാജ്യത്ത് തകർന്നത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം ഒട്ടും പ്രതീക്ഷക്ക് വകക്ക് നൽകുന്നതല്ല കണക്കുകൾ. ഈ നിരയിലേക്ക് അവസാനമെത്തിയത് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കാണ്.
ബാങ്കിൻെറ കിട്ടാകടം വർധിക്കുകയും മൂലധനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് തകർച്ചയുടെ വക്കിലേക്ക് കൂപ്പുകുത്തിയത്. ബാങ്ക് പ്രതിസന്ധിയിലായതോടെ 30 ദിവസത്തെ മൊറട്ടോറിയം ഏർപ്പെടുത്തി ആർ.ബി.ഐ ഉത്തരവായി. നിലവിൽ ഡി.ബി.എസ് ബാങ്കുമായി ലയിപ്പിച്ച് ലക്ഷ്മി വിലാസിലെ പ്രതിസന്ധി മറികടക്കാനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ബാങ്ക് പ്രതിസന്ധി
ധനകാര്യ സ്ഥാപനങ്ങൾ നിരന്തരമായി തകരുന്നത് രാജ്യത്തിന് വലിയ മുന്നറിയിപ്പാണ് നൽകുന്നത്. രാജ്യം മാന്ദ്യത്തിൻെറ പടിവാതിൽക്കൽ നിൽക്കുേമ്പാൾ ബാങ്കുകളിലുണ്ടാവുന്ന പ്രതിസന്ധി സ്ഥിതി രൂക്ഷമാക്കുമെന്നാണ് ആശങ്ക
ഐ.എൽ&എഫ്.സി, ഡി.എച്ച്.എഫ്.എൽ, പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ.ഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തകർന്നത്. തകർച്ചയുടെ വക്കിലായ ഐ.ഡി.ബി.ഐ ബാങ്കിനെ എൽ.ഐ.സിയുടെ മൂലധനം ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ രക്ഷിച്ചെടുത്തത്.
തകർന്ന മറ്റൊരു ബാങ്കായ യെസ് ബാങ്കിൻെറ രക്ഷക്കായി എസ്.ബി.ഐ എത്തിയെങ്കിലും പി.എം.സി ബാങ്കിനെ കരകയറ്റാൻ പുതിയ പദ്ധതികളൊന്നും നടപ്പിലായിട്ടില്ല. രണ്ട് ബാങ്കുകളുടേയും തകർച്ചയിലേക്ക് നയിച്ചത് കിട്ടാകടവും വായ്പകൾ അനുവദിക്കുന്നതിലെ ക്രമക്കേടുകളും ഏറ്റവും മോശം കോർപ്പറേറ്റ് ഭരണവുമായിരുന്നു.
കിട്ടാകടമാണ് എൽ.വി.ബിക്ക് വിനയായത്. 720 കോടി റാൻബാക്സി പ്രൊമോട്ടർമാർ, മാൽവിന്ദർ, ശിവന്ദർ സിങ് എന്നിവർക്ക് നൽകാനുള്ള തീരുമാനം കടുത്ത തിരിച്ചടിയാണ് ബാങ്കിന് സൃഷ്ടിച്ചത്.
ഐ.എൽ&എഫ്.എസ് ആൻഡ് ഡി.എച്ച്.എഫ്.എൽ
2018ലാണ് ബാങ്കിങ് ഇതര ധധനകാര്യ സ്ഥാപനമായ ഐ.എൽ&എഫ്.എസിൽ പ്രതിസന്ധിയുണ്ടാവുന്നത്. പണപ്രതിസന്ധിയാണ് സ്ഥാപനത്തിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇന്ത്യയിലെ പല ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഐ.എൽ&എഫ്.എസിനേയും പിടികൂടുകയായിരുന്നു.
തട്ടിപ്പുകളും കാര്യക്ഷമതയില്ലാത്ത ഭരണസംവിധാനവുമായി ഡി.എച്ച്.എഫ്.എല്ലിൻെറ തിരിച്ചടിക്ക് കാരണം. പ്രൊമോട്ടർമാരായ കപിൽ വാദ്വാനും ധീരജ് വാദ്വാനും യെസ് ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെയാണ് ബാങ്കിലെ തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. വായ്പകൾ നൽകിയതിലുൾപ്പടെ വലിയ തട്ടിപ്പാണ് ഇവർ ഡി.എച്ച്.എഫ്.എല്ലിൽ നടത്തിയത്.
ബാങ്കുകൾ തകരുന്നത് ഉപയോക്താക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പി.എം.എസി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായ രീതിയിൽ ഇനിയും പിൻവലിക്കപ്പെട്ടിട്ടില്ല. കോവിഡിനെ തുടർന്ന് ബാങ്കുകളിലെ കിട്ടാകടം ഇനിയും വർധിക്കാനാണ് സാധ്യത. ഈയൊരു സാഹചര്യത്തിൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി ആർ.ബി.ഐ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.