ന്യൂഡൽഹി: എൻ.ഇ.എഫ്.ടി(നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസഫർ) വഴിയുള്ള പണമിടപാടുകൾ തടസപ്പെടുമെന്ന് ആർ.ബി.ഐ. ഇന്ന് രാത്രി മുതൽ ഞായറാഴ്ച ഉച്ച വരെയാണ് സേവനങ്ങൾ തടസപ്പെടുകയെന്ന് ആർ.ബി.ഐ വ്യക്തമാക്കി. അത്യാവശ്യ ഇടപാടുകൾക്ക് ആർ.ടി.ജി.എസ് ഉപയോഗിക്കാമെന്നും ആർ.ബി.ഐ അറിയിച്ചു.
എൻ.ഇ.എഫ്.ടി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് ആർ.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതേ രീതിയിൽ ആർ.ടി.ജി.എസ് സേവനത്തിന്‍റെ സാങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന് ആർ.ബി.ഐ അറിയിച്ചു.
സേവനം തടസപ്പെടുന്ന വിവരം എല്ലാ ബാങ്കുകളും ഉപയോക്താക്കളെ അറിയിക്കണം. ഇതിന് പിന്നാലെ പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഉൾപ്പടെയുള്ളവർ സേവനം തടസപ്പെടുമെന്ന് അറിയിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.