ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎക്ക് പിന്നാലെ ബാങ്ക് ഒാഫ് ബറോഡയും നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ കുറവ് വരുത്തി. 50 ലക്ഷം വരെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. മുമ്പ് നാല് ശതമാനമായിരുന്നു ബാങ്ക് ഒാഫ് ബറോഡയിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്.
എസ്.ബി.െഎയും നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചിരുന്നു .
അതേ സമയം, വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ മുൻനിര ബാങ്കകളൊന്നും തയാറായിട്ടില്ല. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിെൻറ കുറവ് വരുത്തിയതോടെയാണ് വായ്പ പലിശ നിരക്കുകൾ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.