തിരുവനന്തപുരം: കർഷകർ വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് എടുത്തിട്ടുള്ള വായ്പകളിൽ ജപ്തി നടപടികൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം മാർച്ച് 30വരെ ദീർഘിപ്പിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിെൻറ ഉത്തരവ്. 2018 ഒക്ടോബർ 12ന് ഇറക്കിയ ഉത്തരവ് പ്രകാരം ഒരുവർഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
ആ ഉത്തരവിൽ ഹൗസിങ് ബോർഡ്, കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ, പിന്നാക്കവിഭാഗ വികസന കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽപോലുള്ള വിവിധ സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണബാങ്കുകൾ, 1968ലെ റവന്യൂ റിക്കവറി നിയമം 71ാം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉൾപ്പെടെയുള്ള കാർഷിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വായ്പകളും ഉൾപ്പെടുത്തിയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
തുടർന്ന് 2019 മേയ് 27ന് പുതിയ ഉത്തരവിൽ മൊറട്ടോറിയം 2019 ഡിസംബർ 31വരെ ദീർഘിപ്പിച്ചു. അതോടൊപ്പം പൊതുമേഖല, വാണിജ്യ, സഹകരണബാങ്കുകൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ കർഷകർ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാക്കി. അതിെൻറ കാലാവധിയാണ് മാർച്ച് 31വരെ ദീർഘിപ്പിച്ച് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.