മുംബൈ: ലോകമാകെ കോവിഡിനെതിരെ പൊരുതുന്ന വേളയിൽ ഇന്ത്യയിലെ സൈബർ തട്ടിപ്പുകാർ ബാങ ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന തിരക്കിൽ. ഇത്തരമൊരു സംഭവം സ്റ്റേറ്റ് ബാങ്ക് ഓ ഫ് ഇന്ത്യയുടെ ശ്രദ്ധയിൽപെട്ടതായി റിപ്പോർട്ടുണ്ട്.
കോവിഡ് സാഹചര്യമുണ്ടാക്കി യ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് വായ്പാ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയം വരെ പ്രഖ്യാപിച്ച വേളയിൽ, തട്ടിപ്പുകാർ ബാങ്ക് ഉപഭോക്താക്കളെ ഇരയാക്കാൻ വിവിധ മാർഗങ്ങളാണ് തിരയുന്നത്.
പതിവുപോലെ, ബാങ്ക് പ്രതിനിധി എന്നു പറഞ്ഞ് ഫോണിൽ വിളിച്ച് വിവരങ്ങൾ തേടലാണ് ആദ്യ നടപടി. വിശ്വാസമാർജിക്കാനായി, ഫോണിൽ ബന്ധപ്പെടുന്നയാളുടെ ചില വ്യക്തിവിവരങ്ങൾ പറയും. തുടർന്ന് വായ്പ മൊറട്ടോറിയത്തെക്കുറിച്ച് സംസാരിക്കും. അതിനുശേഷമാണ് പണം മാറ്റാനുള്ള നടപടി തുടങ്ങുക.
വിശ്വാസമാർജിച്ച ശേഷം ഒ.ടി.പി ചോദിക്കും. ഒ.ടി.പി വെളിപ്പെടുത്തുന്നതോടെ തട്ടിപ്പ് പൂർത്തിയാവുകയും പണം നഷ്ടപ്പെടുകയും ചെയ്യും.മൊറട്ടോറിയം ആനുകൂല്യം ലഭിക്കാൻ ബാങ്കുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ബാങ്കിന് ഇ-മെയിൽ അയക്കാം. ഇതിനായി ഒരു ബാങ്കും വിളിച്ച് ഒ.ടി.പി ചോദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.