ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്കിങ് മേഖലയിലെ തട്ടിപ്പുകളിൽ 74 ശതമാനം വർധനവെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 41,167 കോടി രൂപയുടെ ബാങ്കിങ് തട്ടിപ്പുകളാണ് നടന്നത്. എന്നാൽ, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 71,543 കോടി രൂപയായി ഉയർന്നെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്ക ുന്നു. തട്ടിപ്പ് നടക്കുന്ന സമയവും അത് ബാങ്ക് തിരിച്ചറിയുന്ന സമയവും തമ്മിൽ ശരാശരി 22 മാസത്തിന്റെ വ്യത്യാസമുണ്ട െന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വിപണി പങ്കാളിത്തമുള്ള പൊതുമേഖല ബാങ്കുകളിലാണ് ഏറ്റവും കൂട ുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും വിദേശ ബാങ്കുകളും ഇതിന് പിന്നിലായുണ്ട്.
തട്ടിപ് പുകളിൽ വലിയ പങ്കും വായ്പാ തട്ടിപ്പുകളാണ്. അതേസമയം ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വർഷത്തേക് കാൾ കുറഞ്ഞു. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൊത്തം തട്ടിപ്പ് തുകയുടെ 0.3 ശതമാനം മാത്രമാണ്.
72 വഞ്ചന, വ്യാജരേഖ കേസുകളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ലക്ഷത്തിൽ താഴെ തുകയുടെ തട്ടിപ്പുകള്‍ മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂഡൽഹി: ബാങ്കിങ് മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് 71,543 കോടിയുടെ തട്ടിപ്പ്. ഇക്കാര്യത്തിൽ ഒരു വർഷത്തിനിടെ 74 ശതമാനം വർധന സംഭവിച്ചെന്ന് റിസർവ് ബാങ്ക് വാർഷിക റിേപ്പാർട്ടിൽ വെളിപ്പെടുത്തി. പൊതുമേഖല ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ.
2017-18ൽ 41,167 കോടിയുടെ തട്ടിപ്പുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് ഏറെയും. അതേസമയം ക്രഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്, നിക്ഷേപം എന്നിവ മുഖേനയുള്ള തട്ടിപ്പ് ആകെയുള്ളതിെൻറ 0.3 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഒരു ലക്ഷത്തിൽ താഴെയുള്ള തട്ടിപ്പുകൾ 0.1 ശതമാനം മാത്രം.
നോട്ടിനു തന്നെ ഡിമാൻഡ്; പകിട്ടില്ലാതെ 2000 രൂപ
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദിസർക്കാർ തീവ്രശ്രമം നടത്തുന്നുവെങ്കിലും, വിപണിയിലെ കറൻസി മൂല്യത്തിൽ വർധന. 2019 മാർച്ച് 31ലെ കണക്കുപ്രകാരം വിനിമയത്തിലുള്ള കറൻസി 17 ശതമാനം വർധിച്ച് 21.10 ലക്ഷം കോടി രൂപയായി. 2000 രൂപയേക്കാൾ ഡിമാൻറ് 500 രൂപക്കു തെന്ന.
നോട്ടു നിരോധനത്തിനു പിന്നാലെ മോദിസർക്കാർ ഇറക്കിയ 2000 രൂപ നോട്ടിെൻറ വിനിമയ സാന്നിധ്യം കുത്തനെ ഇടിഞ്ഞതായി റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. ‘മുന്തിയ’ നോട്ടിൽനിന്ന് 500 രൂപയുടെയും 200 രൂപയുടെയും അച്ചടിയിൽ കേന്ദ്രീകരിക്കുകയാണ് റിസർവ് ബാങ്ക്. കറൻസി നോട്ടുകളിൽ പകുതിയിലേറെയും ഇപ്പോൾ 500 രൂപയുടേതാണ്. 200 രൂപ നോട്ട് ‘പച്ചപിടിച്ചു’ വരുന്നതേയുള്ളൂ. ആകെ കറൻസിയിൽ 200െൻറ മൂല്യം 3.8 ശതമാനം മാത്രം. 80,000 കോടി രൂപയുടെ 200 രൂപ നോട്ടുകൾ ഇേപ്പാൾ വിനിമയത്തിലുണ്ട്. കഴിഞ്ഞ വർഷം ഇത് 37,100 കോടി മാത്രമായിരുന്നു.
സ്വർണവില റെക്കോഡിൽ
സാമ്പത്തിക മാന്ദ്യത്തിെൻറ സാഹചര്യങ്ങൾക്കിടയിൽ സ്വർണവില സർവകാല റെക്കോഡിൽ. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതിനൊപ്പം സ്വർണവില ദേശീയ വിപണിയിൽ ഗ്രാമിന് 4022 രൂപയിലെത്തി. ബുധനാഴ്ച 3997 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.