ഇ​ട​പാ​ടു​കാ​ർ സൂ​ക്ഷി​ക്കു​ക; ഇ​നി ‘പി​ഴ’​കാ​ലം

തൃശൂർ: എസ്.ബി.ടി ഉൾപ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും വിഴുങ്ങി എസ്.ബി.െഎ ഭീമനായി. അതിൽ നമുക്കെന്ത് നഷ്ടം എന്നു കരുതുന്ന ഇടപാടുകാർക്ക് ലയനത്തിെൻറ ആദ്യ ദിവസമായ ഏപ്രിൽ ഒന്നിനു തന്നെ എസ്.ബി.െഎ കാത്തുവെച്ചത് കുറേ ‘പിഴ’കളാണ്. ചിലത് നിലവിലുള്ളതാണ്, മറ്റു ചിലത് വർധിപ്പിച്ചത്. പുതുതായി ഏർപ്പെടുത്തിയതാണ് അധികം. എസ്.ബി.െഎ നിർദേശങ്ങൾ തെറ്റിച്ചാൽ വീഴുക പിഴക്കെണിയിലാകും. എന്തിനും ഏതിനും പിഴ. ചിലത് ചുവടെ:

മിനിമം ബാലൻസ്
അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ പണം പോകും. ഗ്രാമീണ മേഖലയിലെ സേവിങ്സ് അക്കൗണ്ട് ഉടമകൾ 20 രൂപ മുതലും മെട്രോ നഗരങ്ങളിൽ 100 വരെയും പിഴ കൊടുക്കേണ്ടി വരും. ഒപ്പം സേവന നികുതിയും. മെട്രോ നഗരങ്ങളിൽ 5,000  മിനിമം ബാലൻസില്ലെങ്കിൽ കുറവ് വരുന്ന തുകക്ക് ആനുപാതികമായി 50 മുതൽ 100  വരെ പിഴ നൽകണം. നഗര ശാഖകളിൽ 3,000  അർധ നഗരങ്ങളിൽ 2,000 രൂപയുമാണ് മിനിമം ബാലൻസ്. ഇതിന് യഥാക്രമം 40-80, 25-75 എന്ന ക്രമത്തിൽ പിഴയും സേവന നികുതിയും കൊടുക്കണം. ഗ്രാമീണ ശാഖകളിൽ 1000 രൂപയിൽ കുറവുള്ളവർ   20 മുതൽ 50 രൂപ വരെ പിഴയും നികുതിയും കൊടുക്കണം.

എ.ടി.എം
എസ്.ബി.െഎ എ.ടി.എമ്മിൽ നിന്ന് മാസം  അഞ്ചിലധികം തവണ പിൻവലിച്ചാൽ പിന്നീട് ഒാരോ ഇടപാടിനും 10 രൂപയും സേവന നികുതിയും  ഇൗടാക്കും. അക്കൗണ്ടിൽ പണമില്ലാതെ ഇടപാട് നടന്നിെല്ലങ്കിലും നൽകണം.  ബാങ്കുകളുെട എ.ടി.എം മൂന്നു തവണയിലധികമായാൽ 20  രൂപ വരെ പിടിക്കും. അതേസമയം,  അക്കൗണ്ടിൽ 25,000 ൽ   അധികമുണ്ടെങ്കിൽ എസ്.ബി.െഎയിലും ഒരു  ലക്ഷത്തിലധികം ഉണ്ടെങ്കിൽ എസ്.ബി. െഎ കാർഡ് മറ്റ് എ.ടി.എമ്മുകളിൽ  ഉപയോഗിക്കാനും പ്രത്യേക ചാർജ്  വേണ്ട.

എസ്.എം.എസ് അലർട്ട്
അക്കൗണ്ടിൽ മൂന്ന് മാസം ശരാശരി കാൽ  ലക്ഷമോ അതിൽ താഴെയോ  സൂക്ഷിക്കുന്ന ഡെബിറ്റ് കാർഡുള്ളവർ  ഇടപാടുകളെക്കുറിച്ച് എസ്.എം.എസ് വഴി  അറിയണമെങ്കിൽ 15 രൂപയും സേവന  നികുതിയും കൊടുക്കണം.

സി.ഡി.എം നിക്ഷേപം
നിക്ഷേപിക്കാൻ ബാങ്കിൽ പോകുന്നതിന് പകരം യന്ത്രങ്ങളെ ആശ്രയിക്കാൻ ബാങ്കുകൾ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അതിനും പ്രത്യേകം ചാർജുണ്ട്. കാർഡ് മുഖേന മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി പണമിടാനും കാർഡില്ലാതെ നിക്ഷേപിക്കുേമ്പാഴും 22 രൂപയും സേവന നികുതിയും ഇൗടാക്കും.

ചെക്ക് ബുക്ക്
ഒരു സാമ്പത്തിക വർഷം, അതായത്  ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെ കറണ്ട് അക്കൗണ്ടുകാർക്ക് 50  ചെക്ക് ലീഫ് സൗജന്യം. കൂടുതൽ വേണ്ടിവന്നാൽ ഒാരോ ലീഫിനും മൂന്ന് രൂപയും സേവന  നികുതിയും ഇൗടാക്കും. അതായത്; 25  ലീഫുള്ള ഒരു ചെക്ക് ബുക്കിന് 75  രൂപയും സേവന നികുതിയും 50 ലീഫുള്ളതിന് 150 രൂപയും നികുതിയും കൊടുക്കണം. 10 ലീഫുള്ള ചെക്ക് ബുക്ക് അടിയന്തരമായി കിട്ടാൻ 50 രൂപയും സേവന നികുതിയുമാണ് നൽകേണ്ടത്. മുതിർന്ന പൗരന്മാർക്ക് സൗജന്യം.

സേവിങ്സ് അക്കൗണ്ടുകാർക്ക് വർഷത്തിൽ 25 ലീഫുള്ള ചെക്ക് ബുക്ക് സൗജന്യം. അതു കഴിഞ്ഞാൽ 10 ലീഫുള്ള ബുക്കിന് 30 രൂപയും നികുതിയും 25 ലീഫുള്ളതിന് 75 രൂപയും നികുതിയും 50 ലീഫുള്ള ബുക്കിന് 150 രൂപയും നികുതിയും നൽകണം. മൂന്ന് മാസം ശരാശരി ഒരു ലക്ഷം ബാലൻസുള്ളവർക്കും മുതിർന്ന പൗരന്മാർക്കും ഇവ സൗജന്യമാണ്.

പണം നൽകുന്നത് 
നിർത്തിവെക്കൽ നിർദേശം
നമ്മൾ കൊടുത്ത ചെക്കിലോ മറ്റോ  അക്കൗണ്ടിൽനിന്ന് പണം നൽകുന്നത് നിർത്തിവെക്കാനുള്ള നിർദേശം നൽകണമെങ്കിലും ബാങ്കിന് ചാർജ് കൊടുക്കണം. ഇത് 100 മുതൽ 500 വരെയാണ്. ഒപ്പം സേവന നികുതിയുമുണ്ട്.

ഡ്യൂപ്ലിക്കറ്റ് പാസ്ബുക്ക്
പാസ് ബുക്ക് പോയാൽ വേവലാതിക്ക് പുറമെ പണ നഷ്ടവും വരും. ഡ്യൂപ്ലിക്കറ്റ് പാസ് ബുക്കിന് 100 ഉം സേവന നികുതിയും കൊടുക്കണം.  ഒരു പേജാണ് നഷ്ടപ്പെട്ടതെങ്കിൽ പകരം ചേർക്കാൻ 50 ഉം സേവന നികുതിയുമാണ് ഇൗടാക്കുക.
അക്കൗണ്ട് അവസാനിപ്പിക്കാൻ-

അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനു ശേഷം അവസാനിപ്പിച്ചാൽ വ്യക്തികൾ 500 രൂപയും സേവന നികുതിയും നൽകണം. കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും കറണ്ട് അക്കൗണ്ടുകാർക്കും ഇത് 1000 രൂപയും നികുതിയുമാണ്.

ബാലൻസ് സർട്ടിഫിക്കറ്റ്/
നോ ഡ്യൂസ് സർട്ടിഫിക്കറ്റ്-
അക്കൗണ്ട് ബാലൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 150 ഉം നികുതിയും കൊടുക്കണം. കുടിശ്ശികയില്ലെന്ന (നോ ഡ്യൂസ്) സർട്ടിഫിക്കറ്റിന് വ്യക്തികൾ 100 ഉം നികുതിയും സ്ഥാപനങ്ങളും വ്യക്തികളല്ലാത്ത മറ്റുള്ളവരും 150 ഉം നികുതിയും കൊടുക്കണം.

അക്കൗണ്ട് സ്റ്റേറ്റ്മെൻറ്-
കറൻറ് അക്കൗണ്ടിെൻറ സ്റ്റേറ്റ്മെൻറ്  മാസത്തിൽ ഒരു തവണ സൗജന്യം. കൂടുതലിന് ഒാരോ  പേജിനും 100 രൂപയും സേവന നികുതിയും  നൽകണം.

പണം ൈകകകാര്യം ചെയ്യൽ
മാസത്തിൽ പണമായി മൂന്ന്  തവണയിലധികം നിക്ഷേപിച്ചാൽ  ഇടപാടുകാർ ഒാരോ തവണയും 50 രൂപയും  സേവന നികുതിയും കൊടുക്കേണ്ടി വരും.  കറൻറ് അക്കൗണ്ട് ഉടമകൾക്ക് ഇൗ തുക  20,000 രൂപ വരെ ഉയരും.
അക്കൗണ്ട് സൂക്ഷിക്കൽ-
അക്കൗണ്ടിൽ കാൽ ലക്ഷവും അതിലധികവും ഉണ്ടെങ്കിൽ സൂക്ഷിക്കാൻ ബാങ്ക് പണം വാങ്ങും.  550 രൂപയും സേവന നികുതിയുമാണ്  ചാർജ്.

ചാർജ് ഇൗടാക്കാത്ത
ഏക സേവനം-
ഇടപാടുള്ള ശാഖയിൽനിന്ന്അക്കൗണ്ട് ട്രാൻസ്ഫർ മുഖേന മറ്റൊരു ബാങ്കിലേക്ക് പണം എത്തിക്കാൻ എസ്.ബി, കറൻറ് അക്കൗണ്ടുകാർ പ്രതേ്യക ചാർജ് നൽകേണ്ട.

Tags:    
News Summary - bank increase charges for all sercices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.