ന്യൂഡൽഹി: എസ്.ബി.െഎയിൽ അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചതിന് പിന്നാലെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കവുമായി വീണ്ടു കേന്ദ്രസർക്കാർ . ബാങ്ക് ഒാഫ് ബറോഡ,കനറാ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകളിൽ ചെറുകിട ബാങ്കുകളായ ദേന ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്്്്, യുണി്യൻ ബാങ്ക് ഒാഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ലയനത്തിെൻറ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നീതി ആയോഗിനെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കൂടി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും ലയനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ബാങ്ക് ലയനം വീണ്ടും ഉണ്ടാകുമെന്ന സൂചനകൾ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നൽകി കഴിഞ്ഞു. പൊതുമേഖല ബാങ്കുകളുടെ അവേലാകന യോഗത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
കിട്ടാക്കടമാണ് ഇന്ന് ബാങ്കുകൾ നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ബാങ്കുകളുടെ കിട്ടാകടം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇൗയൊരു സാഹചര്യത്തിൽ ലയനം ബാങ്കുകൾക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയാണ് ബാങ്കിങ് മേഖലക്ക് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.