ന്യൂഡൽഹി: ചൊവ്വാഴ്ച ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ബാങ്കിങ ് മേഖലയെ സ്തംഭിപ്പിക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ലയനം, നിക്ഷേപ നിരക്ക് കുറക്കൽ എന്നിവക്കെതിരെ ഓൾ ഇന്ത്യ ബാങ്ക് എംേപ്ലായീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ), ബാങ്ക് എംേപ്ലായീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.ഇ.എഫ്.ഐ) എന്നിവ സംയുക്തമായാണ് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കുമൂലം പ്രവർത്തനം തടസ്സപ്പെട്ടേക്കാമെന്ന് എസ്.ബി.ഐ ഉൾപെടെ രാജ്യത്തെ പ്രധാന ബാങ്കുകൾ ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമരം അവസാനിപ്പിക്കാൻ ചീഫ് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നുവെങ്കിലും തീരുമാനങ്ങളിലെത്താനായിരുന്നില്ല. കഴിഞ്ഞ മാസം 26, 27 തീയതികളിലും ബാങ്ക് ജീവനക്കാരുെട സംഘടന രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നുവെങ്കിലും സർക്കാർ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.