തൃശൂർ: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാക്കി. പെൻഷൻ, ശമ്പളം, വിവിധ സഹായ പദ്ധതികളുടെ തുക എന്നിവയുടെ തിരക്ക് പ രിഗണിച്ച് 10 മുതൽ നാലുവരെയാക്കാൻ ബാങ്കിങ് സമിതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 31 മു തൽ ശനിയാഴ്ച വരെ ഇതായിരുന്നു പ്രവൃത്തിസമയം.
സാഹചര്യം അവലോകനം ചെയ്യുകയും സംസ്ഥാന സർക്കാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ അടുത്ത തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സമയം വീണ്ടും 10 മുതൽ രണ്ടുവരെയാക്കുകയാണെന്ന് എസ്.എൽ.ബി.സി അറിയിച്ചു.
സർവിസ് പെൻഷൻകാർക്കും ജൻധൻ യോജന അക്കൗണ്ടുള്ള വനിതകൾക്കും തുക വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി. ഇതനുസരിച്ച് ആറ്, ഏഴ് എന്നീ അക്കങ്ങൾ അവസാന നമ്പറായ അക്കൗണ്ട് നമ്പറുള്ള പെൻഷൻകാർക്ക് തിങ്കളാഴ്ചയും ഏഴ്, എട്ട് എന്നിവ അവസാന അക്കമുള്ളവർക്ക് ഏഴിനും പെൻഷൻ വിതരണം ചെയ്യും.
ജൻധൻ യോജന അക്കൗണ്ട് നമ്പർ നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏഴിനും ആറ്, ഏഴ് എന്നിവയിൽ അവസാനിക്കുന്നവർക്ക് എട്ടിനും എട്ട്, ഒമ്പത് എന്നിവ അവസാന അക്കമായ അക്കൗണ്ടുകാർക്ക് ഒമ്പതിനുമാണ് ആനുകൂല്യ വിതരണം. ശാഖകളിൽ അത്യാവശ്യമുള്ള ജീവനക്കാർ മാത്രമേ എത്തുന്നുള്ളൂവെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.