ന്യൂഡൽഹി: ഇനി അക്കൗണ്ട് നമ്പർ മാറാതെ ഏത് ബാങ്കിലേക്കും മാറാവുന്ന സംവിധാനം റിസർവ് ബാങ്ക് അവതരിപ്പിക്കുന്നു. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമാണ് പുതിയ സംവിധാനം. പഴയ അക്കൗണ്ടിലെ വിവരങ്ങൾ നഷ്ടപ്പെടാതെ പുതിയ ബാങ്കിലേക്ക് മാറാമെന്നതാണ് സംവിധാനത്തിെൻറ സവിശേഷത. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറാണ് പുതിയ സംവിധാനത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്.
കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിച്ചിരുന്നു. നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ നിരവധി പുതിയ സാേങ്കതിക സംവിധാനങ്ങളും അവതരിപ്പിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്തി ബാങ്ക് മാറാനുള്ള സംവിധാനം നിലവിൽ അവതരിപ്പിക്കാനാണ് റിസർവ് ബാങ്ക് നീക്കം.
നേരത്തെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നില നിർത്താത്തവർക്ക് പിഴ ചുമത്തിയിരുന്നു. ഇതിന് പുറമേ മറ്റ് ഇടപാടുകൾക്കും ഇത്തരത്തിൽ നിരക്ക് ചുമത്തിയിരുന്നു. ഇത് വൻ പ്രതിഷേധത്തിനും കാരണമായിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് അക്കൗണ്ട് നമ്പർ മാറാതെ ബാങ്ക് മാറാനുള്ള സംവിധാനം റിസർവ് ബാങ്ക് അവതരിപ്പിക്കുന്നത്. നിലവിലെ സ്ഥിതിയിൽ കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്ന ബാങ്കുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.