ന്യൂഡൽഹി: ലോക്ഡൗൺ മുൻനിർത്തി വായ്പ തിരിച്ചടവിന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസ മൊറട്ടോറിയം ഉപയോക്താവിന് കെണി. മിക്ക ബാങ്കുകളിലും അപേക്ഷിച്ച് അവ ധി നേടാം. എന്നാൽ, തിരിച്ചടക്കാതിരിക്കുന്ന മൂന്നുമാസത്തേക്ക് പ്രത്യേക പലിശ ഈടാക്കും .
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ഗഡു അടക്കാതിരിക്കുേമ്പാൾ വായ്പ പുനഃക്രമീകരിക്കുകയാണ് ബാങ്കുകൾ ചെയ്യുക. അതോടെ, വായ്പയുടെ നിലവിലെ കാലാവധി കഴിഞ്ഞ് മൂന്നു മാസം കൂടി തിരിച്ചടവ് നീളും. ഇതിനു പുറമെ പ്രതിമാസ ഗഡു (ഇ.എം.െഎ) മൂന്നു മാസം അടക്കാതിരുന്നതിന് പ്രത്യേകം പലിശ നൽകേണ്ടിയും വരും. ഒറ്റത്തവണയായോ, തിരിച്ചടവ് കാലാവധി നീട്ടിയോ ഈ തുക ബാങ്ക് വസൂലാക്കും.
മൊറട്ടോറിയം കൊണ്ട് വായ്പ എടുത്തയാൾക്ക് പ്രയോജനമില്ലെന്നു മാത്രമല്ല, കൂടിയ പലിശത്തുക അടക്കേണ്ടിയും വരും. തൽക്കാലം മൂന്നു മാസത്തേക്ക് ഗഡു അടക്കേണ്ടതില്ലെന്ന ആശ്വാസം മാത്രമാണ് ലഭിക്കുന്നത്. മുടക്കാതെ തവണ അടക്കാൻ കഴിയുന്നവർ ആനുകൂല്യത്തിനു പിന്നാലെ പോകാതിരിക്കുകയാണ് നല്ലതെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പൊതുമേഖല ബാങ്കുകൾ പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തിരിച്ചടക്കാൻ ബാക്കി നിൽക്കുന്ന തുകക്ക് മൊറട്ടോറിയത്തിെൻറ മൂന്നു മാസത്തേക്കും പലിശ ഉണ്ടാവുമെന്ന് ഗുണഭോക്താക്കൾക്ക് അയച്ച കുറിപ്പിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചു.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ വിശദീകരിക്കുന്നത് ഇങ്ങനെ: വായ്പയിൽ ഒരു ലക്ഷം രൂപ അടച്ചു തീർക്കാൻ ബാക്കിയുണ്ടെന്നു കരുതുക. വായ്പക്ക് പലിശ 12 ശതമാനമാണെങ്കിൽ ഓരോ മാസവും നൽകേണ്ട പലിശ 1,000 രൂപ. മൂന്നു മാസം കഴിയുേമ്പാൾ പലിശയും അതിെൻറ പലിശയും ചേർത്ത് നൽകേണ്ടത് 3,030 രൂപ. ഇത് ബാങ്ക് തവണ ക്രമീകരിച്ച് ഈടാക്കും. ഭാരിച്ച ഭവനവായ്പയുടെ കാര്യത്തിലും മറ്റും മൂന്നു മാസത്തെ പലിശ ഭാരിച്ച തുകയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.