ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന് പഠനം. ചില്ലറ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കടുത്ത കോവിഡ്കാല പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പഠനം നടത്തിയ അസോച്ചം, ക്രിസിൽ എന്നിവ വിശദീകരിച്ചു.
മാർച്ച് അവസാനമാകുേമ്പാൾ കിട്ടാക്കടം ഒമ്പതു ശതമാനത്തിലേക്ക് ഉയരും. വൻകിടക്കാർ കടം തിരിച്ചടക്കാതെ വന്നതു മൂലമാണ് കഴിഞ്ഞ വർഷങ്ങളിൽ കിട്ടാക്കടം പ്രധാനമായും പെരുകിയതെങ്കിൽ, അതിനൊപ്പമാണ് തിരിച്ചടക്കാൻ വഴിയില്ലാതെ വന്നവരുടെ കുടിശ്ശികകൂടി വരുന്നത്. കോർപറേറ്റുകേളക്കാൾ പലമടങ്ങ് പ്രതിസന്ധിയാണ് ചെറുകിട, ഇടത്തരം മേഖലയിലുള്ളവർ നേരിടുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.