ന്യൂഡൽഹി: നോട്ട് നിരോധനത്തിനായി തയാറെടുക്കാൻ ബാങ്കുകൾക്ക് കൂടുതൽ സമയം നൽകണമായിരുന്നുവെന്ന് എസ്.ബി.െഎ മുൻ മേധാവി അരുന്ധതി ഭട്ടാചാര്യ. പെട്ടന്നുള്ള പ്രഖ്യാപനം ബാങ്കുകൾക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
നോട്ട് നിരോധനത്തിനായി ഒരുങ്ങാൻ കൂടുതൽ സമയം ലഭിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ ബാങ്കുകൾക്ക് സാധിക്കുമായിരുന്നു. പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരുടത്തേക്ക് കൊണ്ട് പോകണമെങ്കിൽ എസ്.ബി.െഎക്ക് അതിേൻറതായ നിയമങ്ങളുണ്ടെന്നും അവർ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എമ്മുകളിൽ പണം ലഭിക്കാത്തതിനെ തുടർന്ന് എസ്.ബി.െഎ ഉൾപ്പടെയുള്ള ബാങ്കുകൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അപ്രതീക്ഷിത തീരുമാനം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.