ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോർട്ട്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, സെൻട്രൽ എന്നിവയാണ് ചാർജ് ഈടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ. ഇതിൽ ബാങ്ക് ഓഫ് ബറോഡ നവംബറിൽ തന്നെ പ്രത്യേക നിരക്ക് ഈടാക്കി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതിമാസം മൂന്ന് തവണ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിന് ശേഷം 150 രൂപ ചാർജായി ഈടാക്കാനാണ് പദ്ധതി. പണം നിക്ഷേപിക്കുേമ്പാഴും മൂന്ന് തവണ സൗജന്യമായി നിക്ഷേപിക്കാം. പിന്നീട് ഓരോ ഇടപാടിനും 40 രൂപ നൽകണം.
കറൻറ് അക്കൗണ്ടിനും ഓവർ ഡ്രാഫ്റ്റിനും നിയന്ത്രണങ്ങളുണ്ട്. കറൻറ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും ചാർജുണ്ടാവും. ഓവർ ഡ്രാഫ്റ്റിനും പ്രത്യേക ചാർജ് നൽകേണ്ടി വരുമെന്നാണ് സൂചന. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.