ന്യൂഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. കേരളം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചുദിവസം അടച്ചിടുക.
വ്യാഴാഴ്ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.
ആഗസ്റ്റ് മാസത്തിൽ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, കോർപറേറ്റീവ് ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.