ഉ​പ​ഭോ​ക്​​താ​വിന്‍റെ പരാതി തീർപ്പാക്കിയില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ

പാ​ല​ക്കാ​ട്​: ഉ​പ​ഭോ​ക്​​താ​വി​െൻറ പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ബാ​ങ്കു​ക​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്ന്​ റി​സ​ർ​വ്​​ ബാ​ങ്ക്. ഉ​പ​ഭോ​ക്​​തൃ സം​രം​ക്ഷ​ണം പ​ര​മ​പ്ര​ധാ​ന​മാ​ണ്.

പ​രാ​തി​ക​ൾ മു​ൻ​ഗ​ണ​ന​​ക്ര​മ​ത്തി​ൽ പ​രി​ഗ​ണി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പ​രാ​തി​ക​ൾ അ​വ​ഗ​ണി​ക്കു​ക​യോ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യോ ചെ​യ്​​താ​ൽ ബാ​ങ്കു​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ ആ​ർ.​ബി.​െ​എ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

ബാ​ങ്കി​ങ്​ ഒാം​ബ്​​ഡു​സ്​​മാ​നി​ലെ​ത്തു​ന്ന ഒ​രു പ​രാ​തി തീ​ർ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ റി​സ​ർ​വ്​​ ബാ​ങ്കി​ന്​ 6000 രൂ​പ​യോ​ളം ​െച​ല​വു​ണ്ട്.

അ​തി​െൻറ പ​ത്തി​ര​ട്ടി​യോ​ള​മാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബാ​ങ്കു​ക​ളു​ടെ ​െച​ല​വ്. പ​രാ​തി​ക​ളി​ല്ലാ​തെ നോ​ക്കാ​നും വ​ന്നാ​ൽ ഉ​ട​ന​ടി പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ബാ​ങ്കു​ക​ൾ ശ്ര​മി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ളോ​ട്​ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് മാ​ത്രം വാ​യ്​​പ ന​ൽ​കി​യാ​ൽ മ​തി. ച​ട്ട​പ്ര​കാ​രം വാ​യ്​​പ ന​ൽ​കാ​നാ​വി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ​ക​ന്​ എ​ഴു​തി​ക്കൊ​ടു​ക്ക​ണ​െ​മ​ന്നും റി​സ​ർ​വ​ ബാ​ങ്ക്​ നി​ർ​ദേ​ശി​ക്കു​ന്നു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പ​മി​ല്ലെ​ങ്കി​ൽ അ​തും ഉ​ട​ൻ അ​റി​യി​ക്ക​ണം. കു​ട്ടി​ക​ളെ അ​നാ​വ​ശ്യ​മാ​യി ന​ട​ത്തി​ക്ക​രു​ത്. ചി​ല ബാ​ങ്കു​ക​ൾ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ ന​ന്നാ​യി ന​ൽ​കുേ​മ്പാ​ൾ മ​റ്റു ചി​ല ബാ​ങ്കു​ക​ൾ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത​യ​ു​ണ്ടെ​ന്ന്​ ആ​ർ.​ബി.​െ​എ അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ വി.​വി. വി​ശാ​ഖ്​ പ​റ​ഞ്ഞു. അ​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്ന എ​ന്ത്​ പ്ര​ശ്​​നം ഉ​ണ്ടാ​യാ​ലും ആ​ർ.​ബി.​െ​എ ഇ​ട​പെ​ടു​മെ​ന്നും വി​ശാ​ഖ്​ പ​റ​ഞ്ഞു.

ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​ശ​യ​വി​നി​മ​യം ചെ​യ്യു​ന്ന​തി​ന്​ ജി​ല്ല​ത​ല​ത്തി​ൽ നോ​ഡ​ൽ ഒാ​ഫി​സ​റെ നി​യ​മി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Banks will fined for non-resolution of consumer complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.