ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതിനിടെ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ഐ.സി.ഐ.സി.ഐ ബാങ്കിൽ വീണ്ടും ചൈനീസ് നിക്ഷേപം. ഐ.സി.ഐ.സി.ഐയുടെ മൂലധന സമാഹരണത്തിൽ ചൈനീസ് കേന്ദ്രബാങ്കായ പീപ്പ്ൾസ് ബാങ്ക് 15,000 കോടി രൂപയുടെ നിക്ഷേപം നടത്തുകയായിരുന്നു. ചൈനീസ് ബാങ്കിന് പുറമെ നിരവധി ആഭ്യന്തര മ്യൂചൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും ആഗോള സ്ഥാപനങ്ങളും ബാങ്കിൽ നിക്ഷേപം നടത്തി.
അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കിലെ നിക്ഷേപം ബാങ്കിെൻറ മറ്റു പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ മാർച്ചിൽ പ്രമുഖ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ഒരുശതമാനം അവകാശ ഓഹരി പീപ്പ്ൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയിരുന്നു. എച്ച്.ഡി.എഫ്.സിയിൽ നിക്ഷേപം എത്തിയതോടെ മാർച്ചിൽ ഇവയുടെ ഓഹരികൾ കുതിച്ചുയർന്നിരുന്നു. നിരവധി ഇന്ത്യൻ കമ്പനികളിൽ ഇത്തരത്തിൽ ചൈനീസ് നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങളിൽ പലതും ചൈനീസ് സർക്കാരിന് നേരിട്ടോ പരോക്ഷമായോ ബന്ധമുള്ള കമ്പനികളിൽ നിന്നുള്ളവയാണെന്നാണ് വിവരം.
എച്ച്.ഡി.എഫ്.സിയുടെ ചൈനീസ് നിേക്ഷപം കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപത്തിന് കേന്ദ്രസർക്കാരിെൻറ മുൻകൂർ അനുമതി ആവശ്യമാണെന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. പിന്നീട് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈന നടത്തിയ ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ചൈനീസ് ബഹിഷ്കരണ വികാരം രാജ്യത്ത് ഉയർന്നു വന്നു. ഇതോടൊപ്പം ചൈനയുടെ 59 ആപ്പുകൾ രാജ്യത്ത് നിരോധിക്കുകയും ചെയ്തു. ചൈനയുടെ ജനപ്രിയ ആപുകളായ ടിക്ടോക്, ഷെയർഇറ്റ്, വിചാറ്റ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.