ന്യൂഡൽഹി: ആഗോള ബാങ്കിങ് ഭീമനായ സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ഇന്ത്യയും ചൈനയും ഉൾപ്പടെ 13 രാജ്യങ്ങളിലെ പ്രവർത്തനങ്ങളാണ് സിറ്റി ഗ്രൂപ്പ് അവസാനിപ്പിക്കുന്നത്. ആസ്ട്രേലിയ, ബഹറൈൻ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്വാൻ, തായ്ലാൻഡ്, വിയ്റ്റനാം തുടങ്ങിയ രാജ്യങ്ങളിലെ പ്രവർത്തനമാണ് സിറ്റി ഗ്രൂപ്പ് അവസാനിപ്പിക്കുന്നത്.
യു.എ.ഇ, സിംഗപ്പൂർ, ലണ്ടൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവരുടെ തീരുമാനം. ധനകാര്യ മാനേജ്മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പിൻവാങ്ങൽ.
വെൽത്ത് മാനേജ്മെന്റ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജ്യങ്ങളിൽ നിന്നുള്ള പിന്മാറ്റമെന്ന് അറിയിച്ചു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാലാവധി സിറ്റി ബാങ്ക് നിശ്ചയിച്ചിട്ടില്ല. അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് സിറ്റി ഗ്രൂപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.