ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ നൽകുന്ന ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ബിൽ 2021ന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ബാങ്കുകൾ പ്രതിസന്ധിയിലായാൽ 90 ദിവസത്തിനുള്ളിൽ ഇൻഷൂറൻസ് തുക നിക്ഷേപകർക്ക് നൽകുന്നതാണ് ബിൽ.
പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് തുടങ്ങിയ നിലവിൽ പ്രതിസന്ധിയിലായ ബാങ്കുകളിലെ നിക്ഷേപകർക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. മൊറട്ടോറിയം പരിധിയിലായ ബാങ്കുകൾ ഇനി നിക്ഷേപകർക്ക് പണം നൽകാൻ ആർ.ബി.ഐയുടെ ഫണ്ടുകൾക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല.
കേന്ദ്രസർക്കാർ നിക്ഷേപങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷൂറൻസ് പരിരക്ഷ നൽകും. ആർ.ബി.ഐ ഉത്തരവ് പ്രകാരം പ്രവർത്തനം നിർത്തിയ ബാങ്കുകളിലെ നിക്ഷേപകർക്കും പുതിയ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കും. വാണിജ്യ ബാങ്കുകൾ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശബാങ്കുകൾ, കേന്ദ്ര, സംസ്ഥാന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവക്കെല്ലാം നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. സേവിങ്സ്, കറന്‍റ്, റിക്കറിങ്, സ്ഥിര നിക്ഷേപങ്ങൾക്ക് ഇത്തരത്തിൽ സംരക്ഷണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.